February 27, 2024

‘പിങ്ക് സാരിയിൽ ക്യൂട്ട് ലുക്കിൽ നടി കീർത്തി സുരേഷ്, അഴകിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഒരു കാലത്ത് മലയാള സിനിമയിൽ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച നടി മേനകയുടെയും നിരവധി സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ച സംവിധായകനായ സുരേഷ് കുമാറിന്റെയും മകളും ഇന്നത്തെ തെന്നിന്ത്യൻ സിനിമയിൽ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളുമാണ് കീർത്തി സുരേഷ്. സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് കീർത്തി തുടക്കം കുറിച്ചത്.

പൈലറ്റ്സ്, അച്ഛനെയാണ് എനിക്ക് ഇഷ്ടം തുടങ്ങിയ സിനിമകളിൽ കുഞ്ഞൻ റോളുകളിൽ അഭിനയിച്ച കീർത്തി ദിലീപ് നായകനായ കുബേരനിൽ മുഴുനീള ചൈൽഡ് ആർട്ടിസ്റ്റ് റോളിൽ അഭിനയിച്ചു. സിനിമ വലിയ വിജയമായി തീരുകയും ചെയ്തിരുന്നു. പിന്നീട് 11 വർഷങ്ങൾക്ക് ശേഷമാണ് കീർത്തി സിനിമയിൽ അഭിനയിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലാണ് ആദ്യമായി നായികയായത്.

പിന്നീട് ദിലീപിന്റെ നായികയായി റിംഗ് മാസ്റ്റർ എന്ന സിനിമയിലും കീർത്തി അഭിനയിച്ചിരുന്നു. ഓരോ സിനിമകൾ കഴിയുംതോറും പ്രകടനവും മികച്ചതായി വന്നു. തമിഴിലും നായികയായ കീർത്തി രജനിമുരുഗനിലെ പ്രകടനത്തോടെ ഒരുപാട് ആരാധകരെ സ്വന്തമാക്കി. 25-ൽ അധികം സിനിമകളിൽ കീർത്തി സുരേഷ് ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ഇടയിൽ ഒ.ടി.ടിയിൽ ഇറങ്ങിയ സാനി കായിധം എന്ന ചിത്രത്തിലെ കീർത്തിയുടെ പ്രകടനം ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

കീർത്തിയിൽ നിന്ന് അത്തരം ഒരു റോൾ ആരും പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം. ഒരു അവാർഡ് ഉറപ്പാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുമുണ്ട്. ഇൻസ്റ്റാഗ്രാമിൽ സാരിയിൽ കീർത്തി സുരേഷ് പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. പിങ്ക് കളർ സാരിയാണ് കീർത്തി ധരിച്ചിരിക്കുന്നത്. രുചി മുനോത്ത് സ്റ്റൈലിംഗ് ചെയ്‌ത ഡ്രെസ്സിൽ വേണു റസൂരിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.