‘പത്തൊൻപതാം നൂറ്റാണ്ടിലെ നങ്ങേലി!! സാരിയിൽ പൊളി ലുക്കിൽ നടി കയാദു ലോഹർ..’ – ഫോട്ടോസ് വൈറൽ

ചാലക്കുടിക്കാരൻ ചങ്ങാതി, ആകാശഗംഗ 2, തുടങ്ങിയ സിനിമകൾക്ക് ശേഷം വിനയൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്. ഒരു ചരിത്ര സിനിമയായി വിനയൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയപ്പോൾ മലയാളികൾ ഇരുകൈയും നീട്ടി ആ ചിത്രം സ്വീകരിച്ചു. ഓണം റിലീസായി എത്തിയ പത്തൊൻപതാം നൂറ്റാണ്ട് ആ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയുമായി.

സിജു വിൽസനെ നായകനാക്കിയപ്പോൾ പുതുമുഖമായ കയാദു ലോഹറിനെയാണ് നായികയായി വിനയൻ അവതരിപ്പിച്ചത്. കയാദുവിന്റെ ആദ്യ മലയാള സിനിമയായിരുന്നു ഇത്. അതിന് മുമ്പ് കന്നടയിൽ മുഗിൽപെട്ട എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. അസം സ്വദേശിനിയാണ് കയാദു പൂനെയിലാണ് പഠിച്ചതും വളർന്നതുമെല്ലാം. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്ക് വരികയും ചെയ്തു.

പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം അള്ളുരി എന്ന തെലുങ്ക് സിനിമയും താരത്തിന്റെ പുറത്തിറങ്ങിയിരുന്നു. അതിലും നായികയായിട്ടാണ് കയാദു അഭിനയിച്ചത്. കയാദു കൂടുതൽ മലയാള സിനിമകൾ ചെയ്യുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ മലയാളി ആരാധകർ. ആദ്യ മൂന്ന് സിനിമകൾ ഓരോ ഭാഷകളിൽ ചെയ്ത കയാദുവിന്റെ അടുത്ത ചിത്രം മറാത്തിയിലാണ് എന്നതും ശ്രദ്ധേയമാണ്.

കയാദുവും തന്റെ സോഷ്യൽ മീഡിയ ആരാധകർക്ക് ദീപാവലി ആശംസിച്ച് പോസ്റ്റ് ഇട്ടിരിക്കുകയാണ്. ഒരു കിടിലം പട്ടുസാരി ധരിച്ച് അതിസുന്ദരിയായിട്ടുള്ള ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് കയാദു ആശംസകൾ അറിയിച്ചത്. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ ദേവരാഗിന്റെ സാരി ധരിച്ച് കയാദുവിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ഗിരീഷ് ആർ പൈയാണ്.