പ്രശസ്ത സിനിമ നടിയും അവതാരകയുമായ മീരാനന്ദന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാർത്ത ഈ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജു ആണ് വരൻ. വിവാഹം എന്നായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അടുത്ത് തന്നെ കാണുമെന്ന് സൂചനകളുണ്ട്. കൊച്ചിയിൽ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
മീരാനന്ദന്റെ സിനിമയിലെ സുഹൃത്തുക്കളായ നടിമാരായ കാവ്യാ മാധവനും ശ്രിന്ദയും ആൻ അഗസ്റ്റിനും കൂട്ടുകാരിയുടെ നിശ്ചയത്തിന് എത്തിയിരുന്നു. ഒരുപക്ഷേ മീരാനന്ദനെക്കാൾ തിളങ്ങിയത് കൂട്ടുകാരികളാണ് എന്ന് പറയേണ്ടി വരും. പച്ച നിറത്തിലെ സാരി ധരിച്ചാണ് കാവ്യയും ശ്രിന്ദയും എത്തിയിരുന്നത്. ആൻ അഗസ്റ്റിൻ ആകട്ടെ കടുംനീല നിറത്തിലെ സാരിയാണ് ധരിച്ചിരുന്നത്.
മൂവരും രാവിലെ തന്നെ എത്തിയിരുന്നു. കാവ്യയുടെ ഭർത്താവ് ദിലീപിന്റെ നായികയായിട്ട് അഭിനയിച്ചാണ് മീരാനന്ദൻ ആദ്യം സിനിമയിലേക്ക് എത്തുന്നത്. ആനും മീരയും എൽസമ്മ എന്ന ആൺകുട്ടിയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ശ്രിന്ദയും മീരയും തമ്മിലുള്ള വർഷങ്ങളായുള്ള സൗഹൃദമാണ് ഉള്ളത്. അതുകൊണ്ട് തന്നെ കൂട്ടുകാരിയുടെ വിവാഹനിശ്ചയത്തിന് മൂവരും അതിസുന്ദരികളായി തന്നെ എത്തുകയും ചെയ്തു.
ഇരുവരുടെയും വിവാഹം പ്രണയവിവാഹം ആയിരുന്നില്ലെന്ന് മീരയുടെ നിശ്ചയത്തിന്റെ ഫോട്ടോസ് പങ്കുവെക്കുന്ന കൂട്ടത്തിൽ അത് എടുത്ത ലൈറ്റ്സ് ഓൺ ക്രീയേഷൻസ് എഴുതിയിരുന്നു. മാട്രിമോണിയൽ സൈറ്റ് വഴി വന്ന ആലോചനയാണെന്നും മീരയെ കാണാൻ വേണ്ടി ലണ്ടനിൽ നിന്ന് ദുബായിലേക്ക് ശ്രീജു പറന്നെത്തിയെന്നും ആ കുറിപ്പിൽ എഴുതിയിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.