പൂക്കാലം വരവായി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി കാവ്യാ മാധവൻ. പിന്നീട് മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയ നായികയായി കാവ്യാ മാറുകയും മലയാളി യുവാക്കളുടെ സ്ത്രീ സങ്കൽപ്പത്തിലെ പെൺകുട്ടിയായി മാറുകയും ചെയ്തിരുന്നു. ശ്രീദേവി കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും ശരീരസൗന്ദര്യമുള്ള നടിയായി കാവ്യയെ ആരാധകർ വിശേഷിപ്പിച്ചു.
ദിലീപിന്റെ നായികയായി ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂട തുടങ്ങിയ കാവ്യാ മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായി. സൂപ്പർസ്റ്റാറുകളുടെ അന്നത്തെ യൂത്ത് താരങ്ങളുടെയും നായികയായി ഒരേ സമയത്ത് തിളങ്ങാൻ കാവ്യയ്ക്ക് സാധിച്ചിരുന്നു. കാവ്യാ-ദിലീപ് താരജോഡികൾ മലയാള സിനിമയിൽ എക്കാലത്തെയും മികച്ച താരജോഡികളിൽ ഒന്നായി മാറിയിരുന്നു. ദിലീപിന്റെ നായികയായി തന്നെയാണ് കാവ്യാ കൂടുതലും അഭിനയിച്ചിട്ടുള്ളത്.
പിന്നീട് ജീവിതത്തിലും ദിലീപിനെ തന്നെ തന്റെ നായകനാക്കി കാവ്യാ മാറ്റി. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു ഇരുവരുടെയും ഒത്തുചേരൽ. 2016-ൽ ദിലീപിന്റെ ഒപ്പം തന്നെയുള്ള പിന്നെയും ആയിരുന്നു കാവ്യയുടെ അവസാനം ഇറങ്ങിയ ചിത്രം. ദിലീപുമായി വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് താരം വിട്ടുനിന്നു. മഹാലക്ഷ്മി എന്ന പേരിൽ ഒരു മകളും താരദമ്പതികൾക്കുണ്ട്.
സിനിമയിൽ ഇല്ലാത്തുകൊണ്ട് കാവ്യയുടെ പുതിയ ലുക്ക് കാണണമെങ്കിൽ എന്തെങ്കിലും ചടങ്ങുകളിൽ മാത്രമാണ്. ഇപ്പോഴിതാ കാവ്യയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസ് കാവ്യയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഇപ്പോഴും കാവ്യയെ കാണാൻ എന്തൊരു സുന്ദരിയാണെന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ വന്നുനൽകിയിട്ടുള്ള കമന്റുകൾ.