‘എല്ലായിടത്തും പരിഹാസം, ഞാൻ എന്റെ ശരീരത്തെ വെറുത്തു..’ – വെളിപ്പെടുത്തി നടി കാർത്തിക മുരളീധരൻ
ദുൽഖർ നായകനായി അഭിനയിച്ച സി.ഐ.എ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി കാർത്തിക മുരളീധരൻ. ക്യാമറാമാനായ സി.കെ മുരളീധരന്റെ മകളായ കാർത്തിക സിനിമയിലേക്ക് എത്തിയ ശേഷം ഒരുപാട് പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അതിന് ശേഷം മമ്മൂട്ടിയുടെ കൂടെ അങ്കിൾ എന്ന സിനിമയിലും താരം അഭിനയിച്ചു.
കുട്ടികാലം മുതൽ താൻ നേരിടേണ്ടി വന്നിട്ടുള്ള ബോഡി ഷെയ്മിങിന് എതിരെയും അതെ തുടർന്ന് താൻ ശരീരഭാരം കുറയ്ക്കാൻ വേണ്ടി ചെയ്ത കാര്യങ്ങളും ഇപ്പോൾ മെലിയാൻ സഹായമായി കാര്യങ്ങളും തന്റെ ആരാധകർക്ക് ഒപ്പം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് കാർത്തിക. അങ്കിൾ എന്ന സിനിമയുടെ റിലീസിന്റെ സമയത്ത് ഒരുപാട് പരിഹാസങ്ങൾ ഇത്തരത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട് താരം.
കാർത്തികയുടെ പോസ്റ്റിന്റെ മലയാളം, ‘ഞാൻ ഒരു കൊച്ചു പെൺകുട്ടിയായപ്പോൾ മുതൽ ചബ്ബി ആയിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ഇത് ശ്രദ്ധിക്കുന്നത്. അന്ന് മുതൽ ഞാൻ പ്രായപൂർത്തിയായതു വരെ തടി കാരണമുള്ള ഷെയ്മിങിന് ഇരയായിരുന്നു. ഇത് വെറും ലുക്കിന്റെ മാത്രം പ്രശ്നം അല്ലായിരുന്നു. ഒരു കുട്ടിയെന്ന നിലയിൽ എന്നെ മുന്നോട്ട് പോകാൻ വിചിത്രമായ പ്രതിരോധ കാര്യങ്ങൾ ചെയ്യേണ്ടി വന്നു, കാരണം ഇത് സ്കൂളുകളിൽ മാത്രമല്ല, സ്കൂളിന് പുറത്തുള്ള ഫ്രണ്ട്സിൽ നിന്നും കുടുംബത്തിൽ നിന്നും ഉണ്ടായി.
എനിക്ക് എന്നോട് തന്നെ ലജ്ജതോന്നി, എന്നെ തന്നെ വെറുത്തു, അതെ തുടർന്ന് ഒരു വിമതയായി കൂടുതൽ ഭാരം നേടാൻ തുടങ്ങി, അത് എനിക്കെതിരെ പ്രവർത്തിച്ചു. അനാരോഗ്യകരമായ സൗന്ദര്യ നിലവാരത്തിന് പേരുകേട്ട ഒരു വ്യവസായത്തിലാണ്(സിനിമ) ഞാൻ പിന്നീട് പോയത്. എനിക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ വളരെ വലിയ തലത്തിലാണ് ഫാറ്റ് ഷേമിംഗും സെക്സുവലൈസേഷനും അനുഭവിച്ചത്. ഞാനും എന്റെ ശരീരവും വളരെക്കാലമായി പരസ്പരം നിരന്തരമായ യുദ്ധത്തിലാണ്, ഞാൻ ക്ഷീണിതയായി.
എന്നെ ഈ തന്നെ രീതിയിൽ അംഗീകരിക്കാൻ ലോകത്തെ ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല. എനിക്ക് എന്നെത്തന്നെ അംഗീകരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ പല ഡയറ്റ് പ്ലാനുകളും ഞാൻ ട്രൈ ചെയ്യാൻ തുടങ്ങി. കീറ്റോ, ജ്യൂസിംഗ്, എക്സെസീവ് എക്സർസൈസിംഗ് അങ്ങനെ പലതും. ഒന്നും ഫലം കണ്ടില്ല. കാരണം?? ഞാൻ എന്റെ ശരീരത്തെ വെറുക്കുകയും ഈ കാര്യങ്ങൾ ചെയ്യാൻ വളരെ അധികം വെറുക്കുകയും ചെയ്തിരുന്നു.
ഭക്ഷണവുമായുള്ള എന്റെ ബന്ധം, എന്റെ ശരീരം, മനസ്സ്, വിശ്വാസ വ്യവസ്ഥകൾ എന്നിവയുമായുള്ള എന്റെ ബന്ധം ശരിയാക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ അധിക യോഗയിൽ ജോയിൻ ചെയ്യുന്നത്. ശരീരഭാരം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ഞാൻ ചേർന്നത്. പക്ഷേ ഞാൻ ഭക്ഷണം കഴിക്കുന്ന രീതി, എന്നോടുള്ള ആദരവ്, ശരീരം എന്നിവ മാറ്റി. ഇതൊരു പണമടച്ചുള്ള പ്രമോഷണൽ പോസ്റ്റല്ല. ഞാൻ വരുത്തിയ മാറ്റം ഞാൻ തിരിച്ചറിയുന്നു..’, കാർത്തിക കുറിച്ചു.
View this post on Instagram