December 10, 2023

‘ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചപ്പോൾ ദിലീപേട്ടന്റെ മറുപടി കേട്ട് ഭയങ്കര വിഷമമായി പോയി..’ – കാർത്തിക് ശങ്കർ

മലയാളം യൂട്യൂബ് ഷോർട്ട് ഫിലിമുകളുടെ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് കാർത്തിക് ശങ്കർ. ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത അതിൽ അഭിനയിച്ച് യൂട്യൂബിൽ താരംഗമായി മാറിയിട്ടുള്ള ഒരാളാണ് കാർത്തിക് ശങ്കർ. 2020 ലോക്ക് ഡൗൺ കാലത്ത് അമ്മയ്ക്ക് ഒപ്പം ചെയ്ത ഷോർട്ട് രസകരമായ വീഡിയോസിലൂടെയാണ് കാർത്തിക് മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്.

പത്തനംതിട്ട അടൂർ സ്വദേശിയായ കാർത്തിക് ഇന്ന് കേരളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരാളാണ്. മലയാളത്തിൽ സിനിമ സംവിധായകനായി എത്തുമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് കാർത്തിക് തെലുങ്കിൽ സംവിധായകനായി തുടക്കം കുറിച്ചത്. തന്റെ ജീവിതത്തിൽ നടന്ന ഒരു മറക്കാനാവാത്ത അനുഭവം കാർത്തിക് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

ജനപ്രിയ നായകൻ ദിലീപിനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞ ഒരു ഡയലോഗ് തന്നെ ഏറെ വേദനിപ്പിച്ചെന്നാണ് കാർത്തിക് പറഞ്ഞത്. “ഞാനും ദിലീപേട്ടൻ സംസാരിച്ച് കഴിഞ്ഞ് പിരിയാൻ നേരത്തെ അദ്ദേഹത്തിനോട് ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം , ‘എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല, എന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ട് നിനക്കൊരു ബുദ്ധിമുട്ട് ഉണ്ടാവരുത്.. അത് ഓർത്തോണേ..’ എന്ന് അദ്ദേഹം പറഞ്ഞു.

View this post on Instagram

A post shared by Dileep Online (@dileep_online)

എനിക്ക് എന്തോ ഭയങ്കര വിഷമമായി പോയി. എന്നാലും കുഴപ്പമില്ല എനിക്ക് എടുക്കുമെന്ന് പറഞ്ഞു. അത് ഞാൻ ഫേസ്ബുക്കിൽ ഇട്ടപ്പോൾ നല്ല ലൈക്സും കമന്റ്സും എല്ലാം വന്നു. ജനപ്രിയ നായകനോടൊപ്പം എന്ന ക്യാപ്ഷനിട്ട് പോസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് കമന്റസ് വന്നിരുന്നു. ഒരു കലാകാരനെന്ന നിലയിൽ, ചെറുപ്പം തൊട്ട് നമ്മൾ കാണുന്നതല്ലേ. ആ ഒരിതാണ്.. ബാക്കിയൊക്കെ വേറെയൊരു സൈഡിൽ നിൽക്കട്ടെ..”, കാർത്തിക് പറഞ്ഞു.