തമിഴ് നാട്ടുകാരിയാണെങ്കിലും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം നടി കനിഹ. ദിവ്യ വെങ്കട്ടസുബ്രമണ്യം എന്നാണ് കനിഹയുടെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷം കനിഹ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കനിഹ അഭിനയത്തിലേക്ക് വരുന്നത്. അതിന് ശേഷം തെലുങ്ക് കന്നഡ ഭാഷകളിലും അഭിനയിച്ചു കനിഹ.
മലയാളത്തിലേക്ക് എത്തുന്നത് എന്നിട്ടും എന്ന സിനിമയിലൂടെയാണ്. ആ സിനിമയ്ക്ക് ശേഷം കനിഹ വിവാഹിതയായി. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന കനിഹ വളരെ അപ്രതീക്ഷിതമായി മലയാളത്തിലൂടെ തന്നെ തിരിച്ചുവരവ് നടത്തി. കനിഹയുടെ ഏറ്റവും മികച്ച സിനിമകളും കഥാപാത്രങ്ങളും ലഭിച്ചത് വിവാഹത്തിന് ശേഷമായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന താരങ്ങൾക്ക് കനിഹ ഒരു പാഠമായി.
ഭാഗ്യദേവത, പഴശ്ശിരാജ, മൈ ബിഗ് ഫാദർ, ദ്രോണ 2010, ക്രിസ്ത്യൻ ബ്രതെഴ്സ്, കോബ്ര, സ്പിരിറ്റ്, ഹൗ ഓൾഡ് ആർ യു, അബ്രഹാമിന്റെ സന്തതികൾ, ഡ്രാമ, മാമാങ്കം, ബ്രോ ഡാഡി തുടങ്ങിയ സിനിമകളിൽ കനിഹ അഭിനയിച്ച് സജീവമായി നിൽക്കുകയാണ്. സി.ബി.ഐ 5 ആണ് കനിഹയുടെ അവസാന റിലീസ് ചിത്രം. തമിഴിൽ കോബ്രയും മലയാളത്തിൽ പാപ്പനുമാണ് കനിഹയുടെ ഇനി ഇറങ്ങാനുള്ളത്.
ഡബ്ബിങ് ആർട്ടിസ്റ്റായും കനിഹ തിളങ്ങിയിട്ടുണ്ട്. കനിഹ പൊളി ലുക്കിലുള്ള പുതിയ ഫോട്ടോസ് ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്. “എന്തിനാണ് ഇത്ര തിടുക്കമെന്ന് ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്. പതിയെ പോകാൻ എന്നെ തന്നെ ഓർമ്മപ്പെടുത്താറുണ്ട്. യഥാർത്ഥത്തിൽ പ്രാധാന്യമുള്ള ചെറിയ നിമിഷങ്ങൾ ആസ്വദിക്കാൻ ഓർക്കുന്നു..”, കനിഹ ഷോർട്സ് ധരിച്ചുള്ള പുതിയ ചിത്രങ്ങളോടൊപ്പം കുറിച്ചു.