‘കറുത്തപക്ഷികളിലെ മല്ലി! മാളവികയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ..’ – ഫോട്ടോസ് കാണാം

സംസ്ഥാന ചലച്ചിത്ര അവാർഡിൽ രണ്ട് തവണ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടി മലയാളികളുടെ പ്രശംസ നേടിയിട്ടുള്ള ഒരാളാണ് മാളവിക നായർ. ബാലതാരത്തിൽ നിന്ന് നായികയായിട്ടുള്ള മാറ്റം പ്രേക്ഷകർ കണ്ടതുമാണ്. ഈ അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയുടെ സി.ബി.ഐ 5-ലെ മാളവിക ചെയ്ത കഥാപാത്രം കണ്ട് പ്രേക്ഷകർ ‘ഇത് മാളവിക തന്നെയാണോ’ എന്ന് ആദ്യം ഒന്ന് സംശയിച്ചു.

സിനിമ-സീരിയൽ താരമായ ജയകൃഷ്ണൻ അവതരിപ്പിച്ച ജോസ് മോൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് സി.ബി.ഐ 5-വിൽ മാളവിക അഭിനയിച്ചത്. 12 വയസ്സുള്ള ഒരു മകന്റെ അമ്മയായി മാളവിക ഈ ചെറുപ്രായത്തിൽ തന്നെ അഭിനയിച്ചു. 2006-ൽ മമ്മൂട്ടിയുടെ തന്നെ കറുത്തപക്ഷികളാണ് മാളവികയുടെ ആദ്യ സിനിമ. അതിൽ മമ്മൂട്ടിയുടെ മകളായിട്ടാണ് മാളവിക അഭിനയിച്ചത്. സിനിമയ്ക്ക് ഒന്ന്-രണ്ട്‍ സീരിയലുകളിലും മാളവിക അഭിനയിച്ചിരുന്നു.

ആ സിനിമയിലെ പ്രകടനത്തിനാണ് മാളവികയ്ക്ക് ആദ്യ അവാർഡ് ലഭിച്ചത്. യെസ് യുവർ ഓണർ, മായാബസാർ, ശിക്കാർ, പെൺപട്ടണം, കാണ്ഡഹാർ, വാദ്ധ്യാർ തുടങ്ങിയ സിനിമകളിലും മാളവിക ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഊമക്കുയിൽ പാടുമ്പോൾ എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു മാളവികയെ തേടി രണ്ടാമത്തെ സംസ്ഥാന അവാർഡ് എത്തിയത്. ഡാഫേഡർ, ജോർജേട്ടൻസ് പൂരം തുടങ്ങിയ സിനിമകളിലും മാളവിക നായികയായും അഭിനയിച്ചിട്ടുണ്ട്.

മാളവിക കൂടുതൽ സിനിമകളിൽ നായികയാവുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. മഞ്ഞ ചുരിദാർ ധരിച്ചുള്ള മാളവികയുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. നിരവധി സീരിയലുകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. കൃഷ്ണകൃപ സാഗരം, എന്റെ മാനസപുത്രി, ദേവീമാഹാത്മ്യം, കുഞ്ഞാലി മരക്കാർ എന്നീ സീരിയലുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്.


Posted

in

by