December 11, 2023

‘അമ്പോ!! ആരാധകരെ അമ്പരിപ്പിച്ച് ഹോട്ട് ലുക്കിൽ ഫോട്ടോഷൂട്ടുമായി നടി കനിഹ..’ – ഫോട്ടോസ് വൈറൽ

വിവാഹം കഴിഞ്ഞാൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരുപാട് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാം. പലരും പിന്നീട് സിനിമയിലേക്ക് തിരിച്ചുവരാറില്ല. കൂടുതലും ഇതിൽ നായികനടിമാരാണ് അഭിനയ ജീവിതത്തോട് ബൈ പറയുന്നത്. ചിലർ വർഷങ്ങൾക്ക് ശേഷം തിരിച്ചുവരുമെങ്കിലും അമ്മ റോളിലോ സഹോദരി റോളിലോ ഒക്കെ ഒതുങ്ങി പോകുന്ന കാഴ്ചയും നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ വിവാഹം കഴിഞ്ഞ് സിനിമയിൽ കൂടുതൽ സജീവമായി അതിന് മുമ്പ് ലഭിച്ചതിനേക്കാൾ മികച്ച നായിക റോളുകൾ ചെയ്യുകയും ചെയ്ത ഒരാളാണ് നടി കനിഹ. 2002-ലാണ് കനിഹ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് 3-4 വർഷം സിനിമയിൽ അഭിനയിച്ച താരം 2008-ൽ വിവാഹിതയാവുകയും അതെ വർഷം തന്നെ മലയാള സിനിമയിലേക്ക് അതിശക്തമായി തിരിച്ചുവരവ് നടത്തുകയും ചെയ്തു.

ഭാഗ്യദേവത സിനിമയിലൂടെയാണ് കനിഹ തിരിച്ചുവരവ് നടത്തിയത്. അതൊരു കനിഹയുടെ മികച്ച വേഷങ്ങളിലേക്കുള്ള തുടക്കം മാത്രമായിരുന്നു. ഇന്നും കനിഹ സിനിമയിൽ സജീവമാണ്. ഏറ്റവും ഒടുവിലായി അഭിനയിച്ചത് മോഹൻലാൽ-പൃഥ്വിരാജ് ഒന്നിച്ച ബ്രോ ഡാഡിയിലാണ്. ആ സിനിമയിൽ വളരെ മികച്ച ഒരു വേഷമാണ് കനിഹയ്ക്ക് ലഭിച്ചത്.

പാപ്പൻ, സി.ബി.ഐ 5 പോലെയുള്ള കിടിലം സിനിമകൾ ഇനി താരത്തിന്റെ പുറത്തിറങ്ങാനുമുണ്ട്. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായി നിൽക്കാറുണ്ട്. കനിഹയുടെ ഒരു ഹോട്ട് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്. സുഭാഷ് മഹേശ്വരാണ് കനിഹയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പ്രായം കൂടും തോറും ലുക്കും കൂടുകയാണല്ലോ എന്നാണ് ആരാധകർ പറയുന്നത്.