വിവാഹശേഷം സിനിമയിൽ നായികയായി തിളങ്ങിയിട്ടുള്ള വളരെ കുറച്ച് താരങ്ങൾ മാത്രമാണ് മലയാള സിനിമ മേഖലയിലുള്ളത്. വിവാഹത്തിന് മുമ്പ് സിനിമയിൽ എത്തുകയും നായികയായി അഭിനയിച്ച ശേഷം മറ്റു റോളുകളിലേക്ക് ഒതുങ്ങിപ്പോവുകയും ചെയ്യാറുണ്ട്. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടി കനിഹയുടെ കാര്യം പക്ഷേ അതുപോലെയല്ല. കനിഹ സിനിമയിൽ നായികയായി കൂടുതൽ ശോഭിച്ചത് തന്നെ വിവാഹ ശേഷം ആണ്.
ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെയാണ് കനിഹ അഭിനയ രംഗത്തേക്ക് എത്തുന്നത്. മലയാളത്തിൽ എന്നിട്ടും എന്ന സിനിമയിൽ നായികയായി അഭിനയിച്ചെങ്കിലും അത് വിജയം ആയിരുന്നില്ല. പിന്നെ കനിഹയെ 3 വർഷത്തോളം സിനിമകളിൽ കണ്ടിട്ടില്ല. ഇത് കഴിഞ്ഞു കനിഹ വിവാഹിതയാവുകയും ചെയ്തിരുന്നു. പിന്നെ 2009 ൽ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയിലൂടെ കനിഹ തിരിച്ചുവന്നു.
തിരിച്ചുവരവിൽ കനിഹ ശരിക്കും തിളങ്ങി. മലയാളത്തിൽ സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായി ഒരുപാട് അഭിനയിച്ചു. 2010 ൽ ഒരു മകനും താരത്തിന് ജനിച്ചു. മകന്റെ ജനനത്തിന് ശേഷവും ഇപ്പോഴും കനിഹ സിനിമകളിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴും നായികയായി അഭിനയിക്കാനുള്ള ലുക്ക് കനിഹ കാത്തുസൂക്ഷിക്കുന്നുണ്ട്. നാല്പത് വയസ്സുണ്ടെന്ന് കനിഹ കണ്ടാൽ പറയുകയുമില്ല.
കനിഹയുടെ പുതിയ ഒരു മിറർ ഫോട്ടോയിലെ ലുക്ക് കണ്ടാൽ ഇത് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. “ഒരു പ്രചോദനത്തിനായി തിരയുകയാണോ? അധികം ദൂരത്തേക്ക് നോക്കരുത്. കണ്ണാടിയിൽ നോക്കിയാൽ മതി. നീ ഒരുപാട് ദൂരം വന്നിരിക്കുന്നു..”, കനിഹ തന്റെ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. ഹോട്ടി എന്നാണ് നടി പൂജ രാമചന്ദ്രൻ കനിഹയുടെ ഫോട്ടോയ്ക്ക് താഴെ നൽകിയ കമന്റ്.