ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി കനിഹ. തമിഴിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയതെങ്കിലും മലയാളികളാണ് കനിഹയെ നെഞ്ചിലേറ്റിയത്. മലയാള സിനിമയിൽ അഭിനയിച്ച ശേഷമാണ് കനിഹ കൂടുതൽ തിളങ്ങിയത്. അതും വിവാഹിതയായ ശേഷമുള്ള തിരിച്ചുവരവിലാണ് കനിഹ മലയാളത്തിൽ കൂടുതലും നായികയായി അഭിനയിച്ചിട്ടുളളത്.
എന്നിട്ടുമാണ് മലയാളത്തിലെ ആദ്യ സിനിമ. അതിന് ശേഷം കനിഹ വിവാഹിതായാവുകയും മൂന്ന് വർഷങ്ങൾക്ക് ശേഷം ഭാഗ്യദേവത എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തു. പിന്നീടിങ്ങോട്ട് കനിഹയുടെ വർഷങ്ങളായിരുന്നു. ഒന്നിന് പിറകെ ഒന്നായി കനിഹ സൂപ്പർഹിറ്റുകളിൽ അഭിനയിച്ചു. മലയാളത്തിൽ തിരക്കുള്ള നായികമാരിൽ ഒരാളായി കനിഹ ആ സമയത്ത് മാറുകയും ചെയ്തു.
ഇപ്പോഴും കനിഹ അഭിനയിക്കുന്നുണ്ടെങ്കിലും നായികയായി റോളുകൾ ചെയ്യുന്നില്ല. സഹനടിയായി പാപ്പൻ, സിബിഐ ഫൈവ് തുടങ്ങിയ സിനിമകളിൽ കനിഹ അവസാനമായി അഭിനയിച്ചത്. തമിഴിൽ രണ്ട് സിനിമകൾ കനിഹയുടെ ഇനി വരാനുള്ളത്. നാല്പത്തിയൊന്നുകാരിയായ കനിഹയ്ക്ക് ഒരു മകനുമുണ്ട്. കുടുംബത്തിനൊപ്പവും സുഹൃത്തുകൾക്ക് ഒപ്പം യാത്രകൾ ഒരുപാട് ചെയ്യാറുള്ള ഒരാളാണ് കനിഹ.
ഇപ്പോഴിതാ ഷൂട്ടിംഗ് തിരക്കുകൾ ഇല്ലാതിരുന്ന സമയത്ത് അവധി ആഘോഷിക്കാൻ വേണ്ടി തായ്ലാൻഡിലേക്ക് പോയിരിക്കുകയാണ് കനിഹ ഇപ്പോൾ. അവിടെനിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് കനിഹ സമൂഹ മാധ്യമങ്ങളിലൂടെ. ഈ പ്രായത്തിലും എന്തൊരു ഗ്ലാമർ ആണെന്നാണ് ആരാധകരിൽ പലരും കമന്റുകൾ ഇട്ടിരിക്കുന്നത്. നിങ്ങൾ ഭർത്താവ് എന്തൊരു ഭാഗ്യവാനാണ് എന്നിങ്ങനെയും കമന്റുകൾ വന്നിട്ടുണ്ട്.