വളരെ യാഥാർച്ഛികമായി മോഡലിങ്ങിലേക്ക് എത്തുകയും അവിടെ നിന്ന് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായി മാറുകയും ചെയ്ത ഒരാളാണ് നടി കനിഹ. മോഡലിംഗ് ചെയ്തിരുന്ന സമയത്ത് തമിഴിൽ ഫൈവ് സ്റ്റാർ എന്ന സിനിമയിൽ നായികയായി അഭിനയിക്കാൻ കനിഹയ്ക്ക് അവസരം ലഭിക്കുന്നത്. അടുപ്പിച്ച് തെലുങ്കിലും കന്നടയിലും അടുത്ത സിനിമകളിൽ കനിഹ അഭിനയിച്ചു.
മലയാളത്തിലേക്ക് എത്തുന്നത് 2006-ലാണ്. എന്നിട്ടും എന്ന സിനിമയിലാണ് കനിഹ ആദ്യമായി അഭിനയിക്കുന്നത്. നിർഭാഗ്യവശാൽ ആ സിനിമ തിയേറ്ററുകളിൽ പരാജയമായി. പിന്നീട് കനിഹയെ സിനിമ കുറച്ച് നാളത്തേക്ക് കണ്ടില്ല. 2008-ൽ കനിഹ വിവാഹിതയായി. വിവാഹിതയായ ശേഷം കനിഹ മലയാളത്തിൽ തന്നെ അഭിനയിച്ചുകൊണ്ട് തിരിച്ചുവരവ് നടത്തി. അവിടുന്ന് ഇങ്ങോട്ട് കനിഹയുടെ വർഷങ്ങൾ ആയിരുന്നു.
ഭാഗ്യദേവത എന്ന ചിത്രമാണ് കനിഹയ്ക്ക് വഴിയൊരുക്കിയത്. മലയാളത്തിലെ സൂപ്പർസ്റ്റാറുകളിൽ നായികയായി കനിഹ പിന്നീട് തിളങ്ങി. കരിയറിന്റെ ആദ്യ ഘട്ടത്തിൽ ഉള്ളതിനേക്കാൾ മികച്ച വേഷങ്ങളാണ് പിന്നീട് കനിഹ ചെയ്തത്. 2009-ന് ശേഷം ഇങ്ങോട്ട് കനിഹ സജീവമായി സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഈ വർഷം തമിഴിൽ ഇറങ്ങിയ ‘യാതും ഊരെ യാവരും കേളിർ’ ആണ് അവസാന ചിത്രം.
സിനിമയ്ക്ക് പുറത്ത് സോഷ്യൽ മീഡിയകളിലും അതുപോലെ കുടുംബത്തിന് ഒപ്പം ഒഴിവു സമയവും ചിലവഴിക്കാൻ താല്പര്യപ്പെടുന്ന ഒരാളാണ് കനിഹ. ഇപ്പോഴിതാ ഒരു ബീച്ചിൽ കുടുംബത്തിന് ഒപ്പം ആസ്വദിക്കാൻ ഒരു ചെറിയ വെക്കേഷൻ ട്രിപ്പ് പോയിരിക്കുകയാണ് താരം. കൂളിംഗ് ഗ്ലാസ് വച്ച് ചുവപ്പ് ടി-ഷർട്ടും ധരിച്ച് ഹോട്ട് ലുക്കിൽ ഇരിക്കുന്ന ചിത്രങ്ങളാണ് കനിഹ പങ്കുവച്ചിരിക്കുന്നത്. ഇതിന് വന്നിരിക്കുന്ന ചില കമന്റുകൾ വളരെ മോശമാണെന്നതും ശ്രദ്ധേയം.