December 2, 2023

‘ആരാധകരെ ഇളക്കിമറിച്ച് കനിഹ, ബീസ്റ്റിലെ പാട്ടിന് തകർപ്പൻ ഡാൻസുമായി താരം..’ – വീഡിയോ വൈറൽ

2002-ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഇന്നും അഭിനയ രംഗത്ത് സജീവമായി തുടരുന്ന ഒരാളാണ് നടി കനിഹ. ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെയാണ് കനിഹ അഭിനയ രംഗത്തേക്ക് വരുന്നതെങ്കിലും കൂടുതലും അഭിനയിച്ചിട്ടുള്ളത് മലയാളത്തിലാണ്. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നിരവധി സിനിമകളിലാണ് കനിഹ അഭിനയിച്ചിട്ടുള്ളത്. ഭാഗ്യദേവതയാണ് കനിഹയുടെ സിനിമ കരിയർ മാറ്റിമറിച്ച ചിത്രം.

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ധാരാളം നടിമാരെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും കനിഹ വിവാഹശേഷമാണ് സിനിമയിൽ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ചതിനേക്കാൾ നല്ല റോളുകൾ ലഭിച്ചതും താരത്തിന്റെ വിവാഹത്തിന് ശേഷമാണ്. മലയാളി അല്ലെങ്കിൽ കൂടിയും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് കനിഹ. പഴശ്ശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്.

മൈ ബിഗ് ഫാദർ, ദ്രോണ, ക്രിസ്ത്യൻ ബ്രതെഴ്സ്, കോബ്ര, സ്പിരിറ്റ്, ഹൗ ഓൾഡ് ആർ യു, ഏബ്രഹാമിന്റെ സന്തതികൾ, മാമാങ്കം തുടങ്ങിയ സിനിമകളിൽ കനിഹ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ ഒന്നിച്ച ബ്രോ ഡാഡിയാണ് കനിഹയുടെ അവസാന റിലീസ് ചിത്രം. സുരേഷ് ഗോപിയുടെ പാപ്പാൻ, മമ്മൂട്ടിയുടെ സി.ബി.ഐ 5 എന്നിവയാണ് കനിഹയുടെ അടുത്ത ചിത്രങ്ങൾ. ഇത് കൂടാതെ തമിഴിലും രണ്ട് സിനിമകൾ ഇറങ്ങാനുണ്ട്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ കനിഹ ഇപ്പോഴിതാ തന്റെ തമിഴ് ആരാധകരെ കൈയിലെടുക്കാൻ വേണ്ടി വിജയ് നായകനാകുന്ന ബീസ്റ്റിലെ അറബിക് കുത്ത് പാട്ടിന് തകർപ്പൻ ഡാൻസുമായി എത്തിയിരിക്കുകയാണ്. ഷോർട്സ് ധരിച്ച് പൊളി ലുക്കിൽ ബീച്ചിന് മുന്നിലെ ഹോട്ടലിൽ വച്ചാണ് കനിഹ വീഡിയോ എടുത്തിരിക്കുന്നത്. പൊളപ്പൻ ഡാൻസ് എന്നാണ് ആരാധകർ വീഡിയോയുടെ താഴെ ഇട്ടിരിക്കുന്ന കമന്റുകൾ. ഇനിയും ഇതുപോലെ ഡാൻസ് ചെയ്തു വീഡിയോ ഇടണമെന്നാണ് ആരാധകരുടെ ആവശ്യം.