വിവാഹത്തിന് മുമ്പ് അഭിനയിച്ചതിനേക്കാൾ മികച്ച നായികാവേഷങ്ങൾ വിവാഹ ശേഷം അഭിനയിച്ച് പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് നടി കനിഹ. തമിഴ് സിനിമയിലൂടെയാണ് കനിഹ കരിയർ തുടങ്ങുന്നതെങ്കിലും താരത്തിനെ ഒരു മികച്ച അഭിനയത്രിയാക്കി മാറ്റിയത് മലയാളമാണ്. എന്നിട്ടും എന്ന മലയാള സിനിമയിലാണ് കനിഹ ആദ്യമായി അഭിനയിക്കുന്നതെങ്കിലും അത് പരാജയപ്പെട്ടിരുന്നു.
ആ സിനിമ ഇറങ്ങി 2 വർഷങ്ങൾക്ക് ശേഷം കനിഹ വിവാഹിതയായി. ഇതിനിടയിൽ വേറെയൊരു സിനിമയിൽ കനിഹ അഭിനയിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത വർഷമാണ് ജയറാമിന്റെ നായികയായി ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ അതിശക്തമായി തിരിച്ചുവരവ് നടത്തുന്നത്. ഭാഗ്യദേവത കഴിഞ്ഞ് വരിവരിയായി കനിഹയെ തേടി മലയാളത്തിൽ നല്ല സിനിമകൾ വന്നുകൊണ്ടേയിരുന്നു.
സൂപ്പർസ്റ്റാറുകളുടെ നായികയായി നിറഞ്ഞാടിയ കനിഹ പിന്നീട് ഇങ്ങോട്ട് സിനിമയിൽ സജീവമായി നിൽക്കുകയും ചെയ്തു. നാല്പതുകാരിയായി കനിഹ ഇപ്പോഴും നായികയായി അഭിനയിക്കുന്നുണ്ട്. ഇത് കൂടാതെ സഹനടി റോളുകളിലും കനിഹ തിളങ്ങാറുണ്ട്. നാല്പത് വയസ്സ് കഴിഞ്ഞെങ്കിലും അതികഠിനമായ വർക്ക്ഔട്ടുകളിലൂടെ കനിഹ യുവനടിമാരെ വെല്ലുന്ന ഫിറ്റ്‌നെസും ലുക്കിലുമാണ് നിൽക്കുന്നത്.
View this post on Instagram
കനിഹ തന്റെ പുതിയ വർക്ക്ഔട്ട് വീഡിയോ പങ്കുവച്ചിട്ടുണ്ട്. “എന്നെക്കാൾ മികച്ചതായി ആരേലും ചെയ്യുന്നുണ്ടോ എന്നതിൽ എനിക്ക് കുഴപ്പമില്ല. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രകടനമാണ് ഞാൻ ചെയ്യുന്നത്. ഞാൻ എനിക്കെതിരെ തന്നെയാണ് മത്സരിക്കുന്നത്..”, വീഡിയോടൊപ്പം കനിഹ കുറിച്ചു. ചേച്ചിയുടെ വാക്കുകളും മനോഭാവും ഏറെ പ്രചോദനം നൽകുന്നതാണ് ആരാധകർ കമന്റ് ചെയ്തു.