‘ഒരിക്കൽ നിങ്ങളുടെ കടുത്ത ആരാധിക ആയതിൽ ലജ്‌ജിക്കുന്നു..’ – കങ്കണയ്ക്ക് എതിരെ തുറന്നടിച്ച് വാമിഖ ഗബ്ബി
ഇന്ത്യൻ രാഷ്ട്രീയത്തിൽ പൊതുവേ സിനിമ താരങ്ങൾക്ക് വലിയ പങ്ക് ഒന്നും ഉണ്ടാവാറില്ല. തമിഴിലെയും തെലുഗിലെയും ഒക്കെ പോലെ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് പോകുന്ന താരങ്ങൾ പൊതുവേ ബോളിവുഡിൽ വളരെ കുറവാണ്. രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും തമ്മിലുള്ള വാക്വതങ്ങൾ എപ്പോഴും കൗതുകം ഉണർത്തുന്ന ഒന്നാണ്.
മഹാരാഷ്ട്രയിലെ ശിവസേന സർക്കാരിന് എതിരെ തുറന്നടിച്ച ബോളിവുഡ് നടി കങ്കണ റണാവതും അവിടുത്തെ സർക്കാരുമായുള്ള വിവാദങ്ങളും തുടർനടപടികളും എല്ലാം നമ്മൾ കണ്ടതാണ്. ശിവസേനയ്ക്ക് എതിരെ തിരഞ്ഞ കങ്കണയ്ക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തും വന്നിരുന്നു. ബി.ജെ.പിയോട് ഇഷ്ടമുള്ള കങ്കണയുടെ മുംബൈയിലെ ഓഫീസ് കൈയേറ്റം ചൂണ്ടിക്കാണിച്ച് പൊളിച്ചിരുന്നു.
ആ സംഭവത്തിന് ശേഷം കങ്കണ നരേന്ദ്രമോദിയെ പിന്തുണച്ചും കേന്ദ്രസർക്കാരിന്റെ നയങ്ങളെ പിന്താങ്ങിയും എപ്പോഴും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റുകൾ ഇടുമായിരുന്നു. രാജ്യത്തെ കർഷകർ ഇപ്പോൾ കാർഷിക ബില്ലിനെതിരെ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. കർഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയ ദാദി ബില്‍ക്കീസ് ബാനുവിനെ കളിയാക്കി കങ്കണ രംഗത്ത് വന്നിരുന്നു.
100 രൂപ കൊടുത്താൽ ഏത് സമരത്തിലും ഈ ദാദി എത്തുമെന്നും ഭക്ഷണവും പൈസയും വസ്ത്രങ്ങളും മാത്രം കൊടുത്താൽ മതിയെന്നും ആയിരുന്നു ബില്‍ക്കീസ് ബാനുവിന് എതിരെ കങ്കണ പോസ്റ്റ് ചെയ്തത്. ട്വീറ്റ് സോഷ്യൽ മീഡിയയിൽ ഉടനീളം പ്രചരിച്ചു. കങ്കണയുടെ പ്രസ്താവനയ്ക്ക് എതിരെ ബോളിവുഡിലും മലയാളത്തിലും അഭിനയിച്ചിട്ടുള്ള വാമിഖ ഗബ്ബിയും ട്വിറ്ററിൽ എത്തി.
Once a fan, now just embarrassed to have ever liked her.
— WamiQa Gabbi (@GabbiWamiqa) December 3, 2020
Hindu hone ka matlab hi pyaar hai… par jab raavan andar aata hai toh aisa hi ho jata hai insaan shaayad 💔
Itna ghamand, krodh aur nafrat.
Its heartbreaking to see you turning into this woman who is so full of hatred 💔 https://t.co/cIcYrrYx8Z
‘ഒരിക്കൽ ഞാൻ ഇവരുടെ കടുത്ത ആരാധിക ആയിരുന്നു. ഇപ്പോൾ അതോർത്ത് എനിക്ക് ലജ്ജ തോന്നുന്നു. ഹിന്ദു ആവുക എന്നാൽ സ്നേഹം ആവുക എന്നാണ്. പക്ഷേ രാവണൻ ഉള്ളിൽ എത്തിയ ഇങ്ങനെ ആയിപോകുമായിരിക്കും. ഇത്രയും അഹങ്കാരവും വിദ്വേഷവും അഹന്തയുമുള്ള ഒരാൾ. വെറുപ്പ് മാത്രം നിറയുന്ന ഒരു സ്ത്രീയായി നിങ്ങൾ മാറിയതിൽ എനിക്ക് വിഷമമുണ്ട്..’, വാമിഖ ട്വീറ്റ് ചെയ്തു.
Well, I’m glad she ‘just’ blocked me.
— WamiQa Gabbi (@GabbiWamiqa) December 4, 2020
Would have broken my heart more if she had replied the way she has replied to women in her previous other tweets 💔
May God bless you with abundance of love in your heart 🤍🙏🏼 pic.twitter.com/CZHUWpNcA8
വാമിഖയുടെ ട്വീറ്റ് കണ്ട കങ്കണ വാമിഖയെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തു. താരം തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘അവർ എന്നെ ബ്ലോക്ക് അല്ലേ ചെയ്തോളൂ എന്നോർത്തതിൽ സന്തോഷമുണ്ട്. കഴിഞ്ഞ ട്വീറ്റിൽ ഒരു സ്ത്രീയോട് പെരുമാറിയ രീതിയിൽ ആയിരുന്നെങ്കിൽ അത് എന്നെ തകർത്തേനെ.. ദൈവം നിങ്ങളുടെ ഹൃദയത്തിൽ സ്നേഹം ഉണ്ടാക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു..’, വാമിഖ കുറിച്ചു.