‘ഇതാണ് ക്യൂട്ട് ജോഡി!! പ്രണവിന് പിന്നാലെ കാളിദാസിനൊപ്പം കല്യാണി പ്രിയദർശൻ..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ മേഖലയിൽ താരങ്ങളുടെ മക്കളും സിനിമയിലേക്ക് തന്നെ എത്തുന്ന കാഴ്ച നമ്മൾ സ്ഥിരം കാണുന്നതാണ്. മലയാളത്തിലെ താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൻ കാളിദാസ് മാതാപിതാക്കളെ പോലെ സിനിമയിലേക്ക് തന്നെ എത്തിപ്പെട്ടു. ആദ്യ ബാലതാരമായി അഭിനയിച്ച് നായകനായി മാറിയ കാളിദാസ് ഇപ്പോൾ തമിഴിലും സജീവമാണ്.

മലയാളത്തിൽ ചെയ്തതിനേക്കാൾ നല്ല റോളുകളാണ് തമിഴിൽ കാളിദാസിന് ലഭിച്ചത്. അതുപോലെ തന്നെ സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ കല്യാണിയും സിനിമയിലേക്ക് തന്നെയാണ് എത്തിയത്. തെലുങ്കിൽ അരങ്ങേറി പിന്നീട് മലയാളത്തിലും തമിഴിലും അഭിനയിച്ച് ഒരുപാട് ആരാധകരെ ഉണ്ടാക്കിയ ഒരാളാണ് കല്യാണി. രണ്ടുപേരുടെയും തുടക്കം മാത്രമാണ്.

ഇനിയും സിനിമയിൽ നിറസാന്നിദ്ധ്യമായി ഇരുവരും ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പാണ്. ഇപ്പോഴിതാ താരപുത്രന്മാരായ പ്രണവിനും പൃഥ്വിരാജിനും ഒപ്പം അഭിനയിച്ച ശേഷം ഇപ്പോഴിതാ കാളിദാസിനൊപ്പം ഒരു പരസ്യചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരിക്കുകയാണ് കല്യാണി. കെ.എഫ്.സി ഇന്ത്യയ്ക്ക് വേണ്ടി നൽകിയ പരസ്യത്തിലാണ് ഈ ക്യൂട്ട് ജോഡികൾ ആദ്യമായി ഒന്നിച്ചത്.

“ഏറ്റവും മികച്ച പുതിയ ജോഡിയായ കാളിദാസ് ജയറാമിനെ എന്നെ പരിചയപ്പെടുത്തിയതിന് നന്ദി! നീ എന്ന നെജമാവേ റൊമ്പ നല്ല സർപ്രൈസ് പണ്ണിടാ..”, കല്യാണി പരസ്യചിത്രത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ക്യൂട്ട് ജോഡികൾ എന്നാണ് വീഡിയോയുടെ താഴെ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങൾ ഒരുമിച്ച് സിനിമയിലും ജോഡികളായി അഭിനയിക്കണമെന്ന് ചിലർ പറയുന്നുണ്ട്.