തെലുങ്ക് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മലയാളി താരപുത്രിയാണ് നടി കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും മൂത്തമകളാണ് കല്യാണി. മാതാപിതാക്കളുടെ പാതയിലൂടെ സഞ്ചരിച്ച് സിനിമയിലേക്ക് എത്തിയ കല്യാണി ഇന്ന് തെന്നിന്ത്യയിൽ ഒത്തിരി ആരാധകരുള്ള ഒരു യുവനടിയാണ്. ക്യൂട്ട്നെസാണ് കല്യാണിക്ക് ഇത്രയും ആരാധകരുണ്ടാവാൻ കാരണമാണ്.
ഋതിക് റോഷൻ നായകനായ കൃഷ് 3 എന്ന സിനിമയിൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്ത കല്യാണി, ഇരു മുഖൻ എന്ന തമിഴ് സിനിമയിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും ജോലി ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് കല്യാണി നായികയായി അഭിനയിക്കുന്നത്. മലയാളത്തിൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് കല്യാണി എത്തുന്നത്. അത് കഴിഞ്ഞ് മരക്കാറിലും കല്യാണി അഭിനയിച്ചു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന സിനിമയിൽ തന്റെ കുട്ടികാലം മുതൽ സുഹൃത്തായ പ്രണവിന്റെ നായികയായി താരം അഭിനയിച്ചിരുന്നു. അതിന് മുമ്പ് തന്നെ ഇരുവരും തമ്മിലുള്ള ഫോട്ടോസ് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വരെ വാർത്തകൾ വന്നിട്ടുമുണ്ട്. പക്ഷേ കല്യാണി തന്നെ അതൊക്കെ വ്യാജമാണെന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ പ്രണവിനും അനിയത്തിയായ വിസ്മയക്കും മറ്റ് അടുത്ത സുഹൃത്തുകൾക്കും ഒപ്പം സിംഗപ്പൂരിൽ യാത്ര ചെയ്തതിന്റെ ചിത്രങ്ങൾ കല്യാണി പങ്കുവച്ചിരിക്കുകയാണ്. പ്രണവിന് ഒപ്പമുള്ള ചിത്രമായത് കൊണ്ട് വളരെ പെട്ടന്ന് പോസ്റ്റ് വൈറലായി മാറി. ഇത് കൂടാതെ സിംഗപ്പൂർ യാത്രയുടെ വേറെയും ഫോട്ടോസ് കല്യാണി അതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തൊരു ക്യൂട്ട് ആണ് കല്യാണിയെ കാണാൻ എന്ന് ആരാധകരും പറയുന്നു.