February 27, 2024

‘യാ മോനെ കണ്ണെടുക്കാൻ തോന്നുന്നില്ല!! ക്യൂട്ട് ദേവതയായി നടി കല്യാണി പ്രിയദർശൻ..’ – ഫോട്ടോസ് വൈറൽ

സംവിധായകൻ പ്രിയദർശന്റെയും പഴയകാല നായികനടി ലിസിയുടെയും മകളും തെന്നിന്ത്യൻ ഇന്ന് തിളങ്ങി നിൽക്കുന്ന യുവനടിയുമാണ് കല്യാണി പ്രിയദർശൻ. തെലുങ്ക് ചിത്രമായ ഹാലോയിലൂടെ നായികയായി അരങ്ങേറിയ കല്യാണി തമിഴിലും മലയാളത്തിലും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. അവസാനമിറങ്ങിയ നാല് സിനിമകളും കല്യാണി മലയാളത്തിലാണ് ചെയ്തിരിക്കുന്നത്.

ദുൽഖറിന്റെ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു കല്യാണിയുടെ മലയാള സിനിമയിലേക്കുള്ള പ്രവേശനം. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയായിരുന്നു അത്. പിന്നീട് തമിഴിൽ ചിമ്പുവിന്റെ സൂപ്പർഹിറ്റായ മാന്നാടിൽ കൂടി നായികയായതോടെ കല്യാണിക്ക് ഒരുപാട് ആരാധകരെ ലഭിച്ചു. അച്ഛൻ സംവിധാനം ചെയ്ത മരക്കാറിലൂടെ മലയാളത്തിലേക്ക് കല്യാണി മടങ്ങിയെത്തി.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തന്റെ സുഹൃത്തായ പ്രണവ് മോഹൻലാലിൻറെ നായികയായി ഹൃദയത്തിൽ അഭിനയിച്ച ശേഷം മലയാളത്തിൽ കൂടുതൽ അവസരങ്ങൾ കല്യാണിക്ക് ലഭിച്ചു. പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയിലും ടോവിനോ തോമസിന്റെ നായികയായി തല്ലുമാലയിലും കല്യാണി നായികയായി. ഇനി കല്യാണി ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന സിനിമയാണ് വരാനുളളത്.

കല്യാണി ഏറെ നാളുകൾക്ക് ശേഷം ചെയ്ത ഒരു ക്യൂട്ട് ലുക്ക് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്. കിരൺസ് എ എടുത്ത ചിത്രങ്ങളിൽ ഫ്ലോറൽ സാരിയിൽ ക്യൂട്ട് ദേവതയായി മാറിയ ഫീലിലാണ് കല്യാണിയെ കാണാൻ സാധിക്കുന്നത്. ജെഡ് ബൈ മോണിക്ക ആൻഡ് കരിഷ്മയുടെ സാരിയാണ് കല്യാണി ധരിച്ചിരിക്കുന്നത്. നിഖിത നിരഞ്ജനാണ് ഇതിനായി കല്യാണിക്ക് സ്റ്റൈലിംഗ് ചെയ്തത്.