November 29, 2023

‘അമ്മ പാർവതിക്ക് പിറന്നാൾ ദിനത്തിൽ സ്നേഹ ചുംബനം നൽകി കാളിദാസ്..’ – ആശംസകളുമായി ആരാധകർ

മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട താര കുടുംബമാണ് നടൻ ജയറാമിന്റേത്. 1992-ലാണ് ജയറാമും നടി പാർവതിയും തമ്മിൽ വിവാഹിതരാകുന്നത്. ഏകദേശം 30 വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞിരിക്കുകയാണ് ഈ താരദമ്പതികളുടെ ദാമ്പത്യ ജീവിതം. സിനിമയിൽ ഒരുമിച്ച് അഭിനയിച്ച് പിന്നീട് പ്രണയത്തിലായി ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായവരാണ് ഇരുവരും.

രണ്ട് മക്കളാണ് ഇവർക്കുള്ളത്. മൂത്തമകൻ കാളിദാസ് ജയറാം സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും പിന്നീട് നായകനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിൽ നായകനായി അധികം തിളങ്ങാൻ സാധിച്ചില്ലെങ്കിലും തമിഴിൽ കാളിദാസ് തന്റേതായ സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. അച്ഛന്റെയും അമ്മയുടെയും അഭിനയ കഴിവ് ഉണ്ടെന്ന് തെളിയിക്കുകയും ചെയ്തു.

ജയറാമിന്റെയും പാർവതിയുടെ മകൾ മാളവിക വൈകാതെ തന്നെ സിനിമയിൽ എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കുന്ന ഒന്നാണ് പാർവതിയുടെ ഒരു തിരിച്ചുവരവ്. ഒരു കാലത്ത് പാർവതി ഉണ്ടാക്കിയ ഓളം അത്രത്തോളമായിരുന്നു. ജയറാം-പാർവതി ജോഡികളായി ഒരുപാട് ഹിറ്റ് സിനിമകളും മലയാളത്തിലുണ്ടായിട്ടുണ്ട്.

അശ്വതി എന്നാണ് പാർവതിയുടെ യഥാർത്ഥ നാമം. ഇപ്പോഴിതാ പാർവതിയുടെ ജന്മദിനത്തിൽ മകൻ കാളിദാസ് അമ്മയുടെ കവിളിൽ ചുംബിക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. താരത്തിന്റെ 51ആം ജന്മദിനമായിരുന്നു. പാർവതിയുടെ സിനിമയിലെ കുറച്ച് കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു ജയറാം ഭാര്യയ്ക്ക് ആശംസകൾ അറിയിച്ചത്. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് പാർവതിക്ക് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടത്.

View this post on Instagram

A post shared by Jayaram (@actorjayaram_official)