ബോളിവുഡ് ചിത്രത്തിലൂടെ കരിയർ ആരംഭിച്ച് പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരറാണിയായി മാറിയ നടിയാണ് കാജൽ അഗർവാൾ. ക്യുൻ! ഹോ ഗയ നാ.. എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജൽ സിനിമയിലേക്ക് എത്തുന്നത്. അതിൽ ഐശ്വര്യയുടെ റായിയുടെ സഹോദരി റോളിൽ ചെറിയ വേഷത്തിലാണ് കാജൽ അഭിനയിച്ചത്. അത് കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കാജൽ വീണ്ടും അഭിനയിക്കുന്നത്.
2007-ൽ തെലുങ്കിൽ റിലീസായ ലക്ഷ്മി കല്യാണം എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് തെന്നിന്ത്യയിലേക്ക് ചുവടുമാറ്റിയ കാജലിന് പിന്നീട് തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പിറകെ ഒന്നായി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും കാജലിന് അവസരങ്ങൾ ലഭിച്ചു. മഗധീരയിലെ മിത്രവിന്ദ ദേവി എന്ന റോളിൽ തെലുങ്കിൽ രാജമൗലി ചിത്രത്തിൽ അഭിനയിച്ചതോടെ കേരളത്തിലും കാജലിന് ആരാധകർ ഏറി.
തമിഴിലും തെലുങ്കിലും ഇടയ്ക്ക് ഹിന്ദിയിലും സിനിമകൾ ചെയ്ത കാജൽ അഭിനയത്തിൽ ഓരോ പടി കയറികയറി വന്നു. തെന്നിന്ത്യയിലെ ഒരു താരറാണി ലേബലിലേക്ക് കാജൽ എത്തുകയും ചെയ്തു. മുപ്പത്തിയേഴ് കാരിയായി കാജൽ ഇന്നും സിനിമയിൽ സജീവമാണ്. 2020-ലാണ് കാജൽ വിവാഹിതയാകുന്നത്. ഈ വർഷം ഏപ്രിലിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു കാജൽ.
View this post on Instagram
ദുൽഖറിന്റെ ഹേയ് സിനാമികയാണ് അവസാന റിലീസ് ചിത്രം. കാജൽ കളരിപ്പയറ്റ് അഭ്യസിക്കുന്നതിന്റെ ഒരു വീഡിയോ ഈ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. മൂന്ന് വർഷത്തോളമായി താൻ കളരി അഭ്യസിക്കുന്നുണ്ടെന്നാണ് കാജൽ വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പങ്കുവച്ചത്. ഇന്ത്യൻ 2 എന്ന സിനിമയിൽ കാജൽ അഭിനയിക്കുന്നുണ്ട്. ആ സിനിമയ്ക്ക് വേണ്ടിയാണോ ഈ തയാറെടുപ്പെന്ന് തോന്നുന്നു.