ഇന്ത്യൻ സിനിമയിലെ തന്നെ പ്രധാന മുൻനിര നായികമാരിൽ ഒരാൾ ആണ് കാജൽ അഗർവാൾ. ഹിന്ദി, തെലുങ്കു, തമിഴ് ഭാഷകളിൽ നിരവധി സൂപ്പർഹിറ്റ് സമ്മാനിച്ച താരംകൂടിയാണ് കാജൽ. മലയാള സിനിമയിൽ കാജൽ അഭിനയിച്ചിട്ടില്ല എങ്കിലും ഒരുപാട് മലയാളി ആരാധകർ താരത്തിന് ഉണ്ട്. കാജലിന്റെ ചില തെലുങ്ക് ചിത്രങ്ങൾ ഡബ്ബ് ചെയ്തു മലയാളത്തിൽ റിലീസായിട്ടുണ്ട്.
ആ ചിത്രങ്ങൾക്കും മലയാളികൾ മികച്ച സ്വീകാര്യതയാണ് താരത്തിന് നൽകിയത്. രാജമൗലി സംവിധാനം ചെയ്ത മഗധീര എന്ന ചിത്രം അതിന് ഉദാഹരണം ആണ്. 2004-ൽ കുൻ ഹോ ഗയ നാ എന്ന ഹിന്ദി ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ ക്യാമറക്കു മുന്നിൽ അരങ്ങേറ്റം കുറിച്ചത്. 2007-ൽ തെലുങ്ക് ചിത്രമായ ലക്ഷ്മി കല്യാൺ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തെലുങ്കു തമിഴ് ഭാഷകളിൽ ചില ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു.
മഗധീര എന്ന ചിത്രം റിലീസായതോടെ താരം മുൻനിര നായികമാരിൽ ഇടം പിടിച്ചു. പിന്നീട് അങ്ങോട്ട് താരത്തിന് കൈ നിറയെ ചിത്രങ്ങൾ ആരുന്നു. ആര്യ 2, ഓം ശാന്തി, ഡാർലിംഗ്, വീര, ഹിന്ദി ചിത്രം സിംഗം, തുപ്പാക്കി, നായക്, ജില്ലാ, ജനത ഗാരേജ്, വിവേകം, മെർസെൽ, സീത, ഹേ സേനാമിക, കോമാളി തുടങ്ങി ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി അൻപതിൽ കൂടുതൽ ചിത്രങ്ങളിൽ കാജൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ കാജൽ ബൈ കാജൽ എന്ന ലോഞ്ച് ന്റെ ഭാഗമായി ബ്ലാക്ക് ഡ്രെസ്സിൽ അതീവ സുന്ദരിയായി വന്ന താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ടിഎസി എന്ന ബ്രാൻഡഡ് കണ്മഷിയുടെ ലോഞ്ചുമായി ബന്ധപെട്ടു നടത്തിയ ചിത്രങ്ങൾ കാജൽ തന്നെ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഭർത്താവും അനിയത്തിയും ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ ചടങ്ങളിൽ പങ്കെടുത്തു. മൂന്നോളം ചിത്രങ്ങൾ ആണ് താരത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.