‘യാ മോനെ കെജിഎഫിനെ വെല്ലുന്ന ഐറ്റം!! കന്നഡ ചിത്രം കബ്‌സ ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ കണ്ടു നോക്കൂ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആർ ചന്ദ്രു സംവിധാനം ചെയ്യുന്ന കന്നഡ ചിത്രമാണ് കബ്‌സ. സൂപ്പർസ്റ്റാർ ഉപേന്ദ്ര നായകനായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ആർ ചന്ദ്രുവിന്റെ തിരക്കഥയിൽ അദ്ദേഹവും അലങ്കാർ പാണ്ഡ്യനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരു പീരിയോഡിക് ആക്ഷൻ ഡ്രാമ സിനിമയായിരിക്കും.

തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിൽ നിന്നുമുള്ള താരങ്ങൾ അഭിനയിക്കുന്ന ചിത്രം അഞ്ച് ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മണ്ഡ ചിത്രമായിരിക്കും. കെജിഎഫിന് ശേഷം വീണ്ടും കന്നഡ സിനിമ ലോകം കാണാൻ പോകുന്ന ഒരു മാസ്സ് പീരീഡ് ആക്ഷൻ ഫിലിമിൽ ശിവ രാജ്‌കുമാർ, കിച്ച സുദീപ്, ശ്രിയ ശരൺ, മുരളി ശർമ്മ, കൊട്ട ശ്രീനിവാസ റാവു, നവാബ് ഷാ, ജോൺ കൊക്കെൻ തുടങ്ങിയ ഒരു നീണ്ട താര നിര തന്നെ അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രേക്ഷകർ ടീസർ കണ്ട് പ്രതീക്ഷിച്ചതുപോലെ തന്നെ കെ.ജി.എഫ് പോലെയൊരു സിനിമായിരിക്കും ഇതെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. ട്രെയിലർ ഉടനീളം ഒരു കെജിഎഫ് വൈബ് പ്രേക്ഷകർക്ക് കാണാനും സാധിക്കും. ഉപേന്ദ്രയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നാണ് വരാൻ പോകുന്നത്.

മാസ് സീനുകളും ആക്ഷൻ രംഗങ്ങളും ക്യാമറ ഫ്രെമുകളും ബിജിഎമും എല്ലാം ഒന്നിന് മികച്ചതായിട്ട് ട്രെയിലർ കണ്ടാൽ തോന്നുന്നത്. മാർച്ച് പതിനേഴിനാണ്‌ സിനിമ തിയേറ്ററുകളിൽ എത്തുന്നത്. കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ ഇറങ്ങുന്നത്. കെജിഎഫ് ഉണ്ടാക്കിയ ഓളം ഇതിന് പറ്റുമോ ഇല്ലയോ എന്ന് കണ്ട് അറിയാനാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്.