‘ദുബായ് ബീച്ചിൽ ഞായറാഴ്ച ആസ്വദിച്ച് ജ്യോതി കൃഷ്ണ, ഹോട്ടിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ജ്യോതി കൃഷ്ണ. ആദ്യം കുറച്ച് സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ച ജ്യോതി, ലാസ്റ്റ് ബെഞ്ച് എന്ന സിനിമയിൽ ആദ്യമായി നായികയായി അഭിനയിച്ചു. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്, ഗോഡ് ഫോർ സെയിൽ, ഇത് പാതിരാമണൽ, ടോൾസ്, ലിസമ്മയുടെ വീട് തുടങ്ങിയ സിനിമകളിൽ ചെറിയ റോളുകൾ ചെയ്തു.

അതിന് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തിയ ഞാൻ എന്ന രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയിൽ നായികയായി അഭിനയിച്ചതോടെ പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് ജ്യോതി കൃഷ്ണ ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലും നായികയായി അഭിനയിക്കുകയുണ്ടായി. ആ സിനിമ ഇറങ്ങിയ ശേഷമാണ് ജ്യോതിക്ക് ഒരുപാട് ആരാധകരെ ലഭിക്കുന്നത്. സിനിമ സൂപ്പർഹിറ്റും ആയിരുന്നു.

നെഗറ്റീവ് ടച്ചുള്ള ഒരു നായികാ വേഷമാണ് ജ്യോതി അതിൽ അവതരിപ്പിച്ചിരുന്നത്. മൂന്നാം നാൾ ഞായറാഴ്ച, ആമി തുടങ്ങിയ സിനിമകളാണ് ജ്യോതിയുടെ അവസാനമായി ഇറങ്ങിയത്. 2017-ലായിരുന്നു ജ്യോതിയുടെ വിവാഹം. വിവാഹ ശേഷം ജ്യോതി സിനിമയിൽ നിന്ന് വിട്ടുനിന്നു. ഇപ്പോൾ ഭർത്താവിന് ഒപ്പം ദുബായിലാണ് ജ്യോതിക താമസിക്കുന്നത്. നടി രാധികയുടെ സഹോദരനെയാണ് ജ്യോതിക വിവാഹം ചെയ്തത്.

ഇപ്പോഴിതാ ദുബൈയിലെ ഒരു ബീച്ചിൽ ഹോട്ട് ലുക്കിൽ നിൽക്കുന്ന ചിത്രങ്ങൾ ജ്യോതിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. ബീച്ചിൽ കൈയിൽ ബബിൾസ് ഊതിവിടുന്ന ഫോട്ടോയാണ് ജ്യോതി പങ്കുവച്ചിരിക്കുന്നത്. ഇത്രയും ലുക്ക് വച്ചിട്ട് സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ സങ്കടവും ആരാധകർ ജ്യോതികയെ കമന്റിലൂടെ അറിയിച്ചു.