February 29, 2024

‘ജോമോൾ ഇന്നും ആ പഴയ കുസൃതിക്കുട്ടി തന്നെ, ചോക്ലേറ്റിന് വേണ്ടി തല്ലുകൂടി താരം..’ – വീഡിയോ വൈറൽ

സിനിമയിൽ ആദ്യം ബാലതാരമായി അഭിനയിച്ച് പിന്നീട് നായികയായി മാറി ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരമാണ് നടി ജോമോൾ. മമ്മൂട്ടി നായകനായി തിളങ്ങിയ ഒരു വടക്കൻ വീരഗാഥയിൽ കുട്ടി ഉണ്ണിയാർച്ചയായി അഭിനയിച്ചുകൊണ്ടായിരുന്നു ജോമോളുടെ സിനിമയിലേക്കുള്ള വരവ്. ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകർക്ക് ഇഷ്ടപെട്ട കഥാപാത്രം തന്നെ ജോമോൾ അഭിനയിച്ചു.

അനഘ, മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ സിനിമകളിലും ജോമോൾ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് 1998-ൽ ജോമോൾ ‘സ്നേഹം’ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി. അതെ വർഷം തന്നെ താരം പഞ്ചാബി ഹൌസ്, മയിൽപീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും അതുപോലെ ദേശീയ അവാർഡിൽ പ്രതേക പരാമർശത്തിനും അർഹയായി.

നിറം, ഉസ്താദ്, ദീപസ്തംഭം മഹാശ്ചര്യം, അരയന്നങ്ങളുടെ വീട്, പുത്തൂരംപുത്രി ഉണ്ണിയാർച്ച, രാകിളിപ്പാട്ട് തുടങ്ങിയ സിനിമകളിൽ ജോമോൾ അഭിനയിച്ചിട്ടുണ്ട്. 2002-ലാണ് ജോമോൾ വിവാഹിതയാകുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ജോമോൾ 2017 കെയർഫുൾ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമയ്ക്ക് പുറമേ ചില സീരിയലുകളിലും ജോമോൾ അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Niranjana Anoop (@niranjanaanoop99)

ഇപ്പോഴും ജോമോളുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പഴയ ജാനകിക്കുട്ടിയുടെ കുസൃതി ഒന്നും ഇന്നും മാറിയിട്ടില്ല. ചോക്ലേറ്റിന് വേണ്ടി തല്ലുകൂടുന്ന ജോമോളുടെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. നടി നിരഞ്ജന അനൂപാണ് വീഡിയോ പങ്കുവച്ചത്. നിരഞ്ജനയുടെ അമ്മ നാരായണിയുമായിട്ടാണ് ജോമോൾ ചോക്ലേറ്റിന് വേണ്ടി അടികൂടുന്നത്.