December 11, 2023

‘സന്തോഷ ജന്മദിനം കുട്ടിക്ക്!! കേക്ക് മുറിച്ച് ബർത്ത് ഡേ ആഘോഷിച്ച് നടി ജുവൽ മേരി..’ – ഫോട്ടോസ് കാണാം

അവതാരകയായി കരിയർ തുടങ്ങിയ ശേഷം അഭിനയത്തിലേക്ക് വന്നിട്ടുള്ള ഒരുപാട് പേരെ കുറിച്ച് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. അവരിൽ പലരും അഭിനയത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും മലയാളികളുടെ പ്രിയങ്കരരായി മാറുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ അവതരണ രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടിയും അവതാരകയുമായ ജുവൽ മേരി.

ഗോവിന്ദ് പദ്മസൂര്യയ്ക്ക് ഒപ്പം ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിൽ അവതാരകയായി എത്തിയ ശേഷമാണ് ജുവലിനെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അത് ജുവലിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാൻ ജുവലിന് സിനിമയിൽ നിന്ന് അവസരം ലഭിച്ചു. കമൽ സംവിധാനം ചെയ്ത ഉട്ടോപ്യയിലെ രാജാവിലാണ് ജുവൽ ആദ്യമായി നായികയായി അഭിനയിച്ചത്.

തൊട്ടടുത്ത ചിത്രത്തിലും ജുവൽ മമ്മൂട്ടിയുടെ നായികയായി തന്നെ അഭിനയിച്ചു. പത്തേമാരി എന്ന സിനിമയിലെ നളിനി എന്ന കഥാപാത്രമാണ് ജുവലിന്റെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന്. ഒരേ മുഖം, തൃശ്ശിവപേരൂർ ക്ലിപ്തം, അണ്ണാദുരൈ, ഞാൻ മേരിക്കുട്ടി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിവാഹതിയായ ശേഷവും തന്റെ പ്രൊഫഷനിൽ നിന്ന് ജുവൽ വിട്ടുനിന്നിട്ടുമില്ല.

ഇപ്പോഴിതാ തന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ജുവൽ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ‘സന്തോഷ ജന്മദിനം കുട്ടിക്ക്’ എന്ന ക്യാപ്ഷനോടെ നൽകിയ പോസ്റ്റിന് താഴെ സഹതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ജുവലിന് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. തമിഴിൽ വിജയ് സേതുപതിക്ക് ഒപ്പമുള്ള മാമനിതനാണ് ജുവലിന്റെ അവസാനം ഇറങ്ങിയ സിനിമ.