മകൻ കാളിദാസിന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ ജയറാമിന്റെ മകൾ മാളവികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും ഇളയമകളായ ചക്കി എന്ന് വിളിക്കുന്ന മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ വീഡിയോസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസമായിരുന്നു കാളിദാസിന്റെ നിശ്ചയം.
നാവ് ഗിരീഷ് എന്നാണ് മാളവികയുടെ വരന്റെ പേര്. കാളിദാസിന്റെ വിവാഹത്തിന് മുന്നേ തന്നെ മാളവികയുടെ വിവാഹം ഉണ്ടായിരിക്കുമെന്ന് നേരത്തെ ജയറാം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിശ്ചയം കഴിഞ്ഞിരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മാളവിക തനിക്ക് ഒരു കാമുകനുണ്ടെന്ന് കാണിച്ചുകൊണ്ട് ഒരു ചിത്രം പങ്കുവച്ചിരുന്നത്. അന്ന് അദ്ദേഹത്തിന്റെ മുഖം കാണിച്ചിരുന്നില്ല.
പിന്നീട് കാളിദാസിന്റെ നിശ്ചയം നടന്ന സമയത്താണ് മാളവികയുടെ കാമുകന്റെ ഫോട്ടോ പുറത്തുവന്നത്. കാമുകനും ആ ചടങ്ങിൽ പങ്കെടുത്തതിന്റെയും കാളിദാസിനും കാമുകിയായ തരുണിയ്ക്കും ഒപ്പം അവരുടെ നിശ്ചയത്തിന്റെ ഫോട്ടോ പുറത്തുവരികയും ചെയ്തത്. അപ്പോഴും പേര് പുറത്തുവിട്ടിരുന്നില്ല. മാളവികയുടെ സുഹൃത്താണോ ഒപ്പം പഠിച്ചയാളാണോ എന്നൊന്നും ഇതുവരെ വ്യക്തമല്ല. പേര് ഒഴിച്ച് ബാക്കിയൊരു വിവരവും പുറത്തു വന്നിട്ടുമില്ല.
View this post on Instagram
എന്തായാലും താരകുടുംബത്തിൽ അടുത്ത വർഷം രണ്ട് വിവാഹങ്ങൾ ഒരുങ്ങുകയാണ്. മാളവികയുടെ വിവാഹ നിശ്ചയ വീഡിയോയിൽ അനിയത്തി കൈപിടിച്ചുകൊണ്ട് വരുന്നത് കാളിദാസാണ്. ചക്കിയുടെ കൈപിടിച്ച് വരുന്ന കണ്ണനെയെ വീഡിയോയിൽ കാണാം. മാളവികയുടെ വരന്റെയും മോതിരമാറ്റവും കഴിഞ്ഞിട്ടുണ്ട്. വിവാഹം അടുത്ത വർഷമായിരിക്കുമെന്ന് ജയറാം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.