മലയാള സിനിമയിലെ താരദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരും സിനിമയിൽ അഭിനയിക്കുന്ന സമയത്ത് പ്രണയത്തിലാവുകയും ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയും ചെയ്തവരാണ്. ഇന്നും മലയാളികൾ ഏറെ ഇഷ്ടത്തോടെ നോക്കിക്കാണുന്ന ഒരു താരകുടുംബമാണ്. 1992-ലായിരുന്നു ജയറാമും പാർവതിയും തമ്മിലുള്ള വിവാഹം നടന്നത്. മുപ്പത് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്.
കാളിദാസ്, മാളവിക എന്ന പേരിൽ രണ്ട് മക്കളും ഇരുവർക്കുമുണ്ട്. ഇതിൽ കാളിദാസ് സിനിമയിൽ അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. മകൾ മാളവികയും വൈകാതെ സിനിമയിലേക്ക് എത്തുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുകയാണ് മാളവിക. ജയറാമിന്റെ കുടുംബത്തിലെ പുതിയ വിശേഷങ്ങളറിയാൻ മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്.
കാളിദാസിന്റെ സിനിമ പ്രവേശനം മുതലുള്ള കാര്യങ്ങളിൽ അത് നിറഞ്ഞ് നിന്നതാണ്. ഇപ്പോഴിതാ ജയറാമിന്റെയും കുടുംബത്തിൽ നടന്നൊരു വിവാഹ ചടങ്ങിലെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ജയറാമും പാർവതിയും ആടിയും പാടിയും തകർപ്പൻ എനർജിയിൽ നിൽക്കുന്ന ഒരു പ്രകടനമാണ് മലയാളികൾക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
View this post on Instagram
അച്ഛനും അമ്മയ്ക്കും ഒപ്പം കാളിദാസും മാളവികയും ഡാൻസ് ചെയ്യുന്നുണ്ട്. വിവാഹത്തിന്റെ ഹൽദി ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള വീഡിയോയാണ് ഇത്. താരജോഡിയെ ഈ എനർജിയിൽ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. ബന്ധുവായ അനുരാഗ് പ്രദീപിന്റെ വിവാഹ ചടങ്ങളിലാണ് ഈ താരകുടുംബം പങ്കെടുത്തത്. എനാക്ഷി ബദുരി എന്നാണ് വധുവിന്റെ പേര്.