December 11, 2023

‘സഞ്ജു സാംസന്റെ ശബ്ദം അനുകരിച്ച് നടൻ ജയറാം, ഒന്നും പറയാനില്ലെന്ന് മലയാളികൾ..’ – വീഡിയോ കാണാം

മിമിക്രി കലാരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നിരവധി താരങ്ങളുണ്ട്. മലയാളത്തിൽ ജനപ്രിയ നായകന്മാരുടെ സ്ഥാനത്ത് അവരിൽ ചിലർ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് ജനപ്രിയ നടനായ ജയറാം. അഭിനയ രംഗത്ത് സജീവമായി നിൽക്കുന്നത് പോലെ തന്നെ തന്നെ സ്റ്റാറാക്കി മാറ്റിയ മിമിക്രി ഇപ്പോഴും കൊണ്ടുനടക്കുന്ന ഒരാളാണ് ജയറാം.

ഇപ്പോഴിതാ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ക്രിക്കറ്റ് താരമായ മലയാളി കൂടിയായ സഞ്ജു സാംസണിനെ അനുകരിക്കുന്ന ഒരു വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുകയാണ് ജയറാം. ആദ്യ കേൾവി തന്നെ സഞ്ജു ആണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ജയറാം താരത്തിനെ അനുകരിച്ചിരിക്കുന്നത്. ഇപ്പോഴും മിമിക്രിയിൽ ടച്ച് വിട്ടുപോയിട്ടില്ലെന്ന് ജയറാം തെളിയിക്കുന്നു.

ജയറാമിന്റെ ആരാധകരും മറ്റ് മിമിക്രി, സിനിമ താരങ്ങളും കമന്റിൽ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. ഐ.പി.എലിൽ ആദ്യ മത്സരത്തിന് ഇറങ്ങുന്ന സഞ്ജുവിന് ആശംസകൾ നേർന്നുകൊണ്ടാണ് ജയറാം വീഡിയോ പങ്കുവച്ചത്. “ഒരു ചെറിയ ശ്രമം! എന്റെ സഹോദരൻ സഞ്ജു സാംസണിന് മറ്റൊരു മികച്ച ഐപിഎൽ ആശംസിക്കുന്നു..”, സഞ്ജുവിന്റെ അനുകരണ വീഡിയോടൊപ്പം ജയറാം കുറിച്ചു.

ടിനി ടോം ഒക്കെ ജയറാമിനെ കണ്ടുപഠിക്കട്ടെ എന്നാണ് ചിലർ വീഡിയോയുടെ താഴെ നൽകിയിരിക്കുന്ന കമന്റ്. എല്ലാവരും ജയറാമിനെ പ്രശംസിച്ചാണ്‌ അഭിപ്രായം പറഞ്ഞിരിക്കുന്നത്. അതേസമയം ഐപിഎലിൽ ഇന്ന് സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്സ് ഹൈദരബാദിനെയാണ് നേരിടുന്നത്. ആദ്യ മത്സരത്തിൽ ഒരു ഗംഭീര വിജയം തന്നെ സഞ്ജുവിന്റെ ടീമിന് നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

View this post on Instagram

A post shared by Jayaram (@actorjayaram_official)