ഒരുപാട് പ്രേക്ഷകരുള്ള ഒരു സെലിബ്രിറ്റി ഗെയിം ഷോയാണ് ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്. കഴിഞ്ഞ 5 വർഷത്തോളമായി പ്രേക്ഷകരെ രസിപ്പിക്കുകയും ത്രിൽ അടിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു പ്രോഗ്രാം ഉണ്ടായിട്ടില്ലെന്ന് പറയേണ്ടി. സിനിമ-സീരിയൽ-വൈറൽ താരങ്ങൾ ഉൾപ്പടെ നിരവധി പേര് ഈ പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ട്. മലയാള സിനിമയിൽ താരങ്ങൾ അതിഥികളായും എത്തിയിട്ടുണ്ട്.
ഈ പ്രോഗ്രാമിലൂടെ മലയാളികൾക്ക് കൂടുതൽ സുപരിചിതയായ മുഖമാണ് സീരിയൽ താരമായ ജസീല പർവീൺ. മലയാളി അല്ലെങ്കിൽ കൂടിയും മലയാളത്തിൽ ചില സീരിയലുകളിലും വെബ് സീരീസുകളിലും ജസീല അഭിനയിച്ചിട്ടുണ്ട്. സ്റ്റാർ മാജിക്കിൽ ഒരു സമയംവരെ സ്ഥിരമായി പങ്കെടുത്തിരുന്ന ജസീല മലയാളം പറയുന്നത് കേൾക്കാനുള്ള രസംകൊണ്ട് കാണുന്ന ഒരുപാട് പേരുണ്ടായിരുന്നു.
സ്റ്റാർ മാജിക് ഒരു ഗെയിം ഷോ ആയതുകൊണ്ട് അതിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ ഏറ്റവും അനുയോജ്യമായ താരം കൂടിയാണ് ജസീല. മിക്ക മത്സരങ്ങളിലും ജസീല തന്റെ കഴിവുകളിലൂടെ ടീമുകൾക്ക് പോയിന്റ് നേടി കൊടുത്തിട്ടുണ്ട്. ഇതിന് പ്രധാന കാരണങ്ങളിൽ ഒന്ന് ജസീല മറ്റുതാരങ്ങളെ പോലെ അല്ലായിരുന്നു എന്നതുകൊണ്ടാണ്. ഫിറ്റ്.നെസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരാളാണ് ജസീല.
ഇപ്പോഴിതാ ജസീലയുടെ ഏറ്റവും പുതിയ വർക്ക് ഔട്ട് വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മനു ശങ്കർ എന്ന ഫോട്ടോഗ്രാഫർ എടുത്ത വർക്ക് ഔട്ട് വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. അതികഠിനമേറിയ ജിം സെക്ഷനുകളാണ് ജസീല ചെയ്തിരിക്കുന്നത്. നീല ജിം ഡ്രെസിലാണ് ജസീല ഈ വീഡിയോ എടുത്തിരിക്കുന്നത്.