ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്ന് അറിയപ്പെട്ടിരുന്ന താരമായിരുന്നു അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി. മൂന്ന് വർഷം മുമ്പ് ശ്രീദവിയുടെ അപ്രതീക്ഷിതമായ വിയോഗം ഇന്നും വിശ്വസിക്കാൻ ബോളിവുഡ് സിനിമ ലോകത്തിന് സാധിച്ചിട്ടില്ല. 2018 ഫെബ്രുവരിയിൽ ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽ മുറിയിലെ ബാത് ടബിൽ മുങ്ങിമരിക്കുകയായിരുന്നു താരം.
ശ്രീദേവിയുടെ മരണം സംഭവിച്ച അതെ വർഷത്തിൽ തന്നെയായിരുന്നു മൂത്തമകൾ ജാൻവി കപൂറിന്റെ സിനിമയിലേക്കുള്ള പ്രവേശനം. ദഡാക് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ജാൻവി അഭിനയ രംഗത്തേക്ക് വരുന്നത്. അമ്മയെ പോലെ തന്നെ അതിസുന്ദരിയായ ജാൻവി വരും വർഷങ്ങളിൽ ബോളിവുഡിൽ മുൻനിര നായികമാരെക്കാൾ ആരാധകരുള്ള താരമായി മാറുമെന്ന് പ്രേക്ഷകർ കരുതുന്നുണ്ട്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റൂഹിയാണ് ജാൻവിയുടെ അവസാന റിലീസ് ചിത്രം. ഗോസ്റ്റ് സ്റ്റോറീസ്, അൺഗ്രസി മീഡിയം, ഗുഞ്ചൻ സക്സേന – ദി കാർഗിൽ ഗേൾ തുടങ്ങിയ സിനിമകളിൽ ജാൻവി അഭിനയിച്ചിട്ടുണ്ട്. ഗുഡ് ലക്ക് ജെറി, മിലി, ദോസ്താന 2 എന്നിവയാണ് ജാൻവിയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ. ഇൻസ്റ്റാഗ്രാമിൽ വളരെ അധികം സജീവയായ ഒരാളാണ് ജാൻവി കപൂർ.
ഒന്നര കോടി ആളുകളാണ് ജാൻവിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്ന ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് ജാൻവി. ബിക്കിനി ധരിച്ചാണ് ജാൻവി പൂളിൽ ഇറങ്ങിയത്. “ആർക്കാഡിയ – നിങ്ങളിലേക്കുള്ള എന്റെ വഴി കണ്ടെത്തുന്നു..”, എന്ന ക്യാപ്ഷനോടെയാണ് ജാൻവി ഫോട്ടോസ് പോസ്റ്റ് ചെയ്തത്.