തെന്നിന്ത്യയിൽ ഉൾപ്പടെ സജീവമായി തിളങ്ങിയിരുന്ന ബോളിവുഡ് ഇതിഹാസ നടി ശ്രീദേവിയുടെ മകളും ഇന്ന് ബോളിവുഡിൽ ഏറെ തിരക്കുള്ള യുവനടിമാരിൽ ഒരാളുമായ താരമാണ് താരസുന്ദരി ജാൻവി കപൂർ. നിർമ്മതാവായ ബോണി കപൂറിന്റെയും അന്ത.രിച്ച നടി ശ്രീദേവിയുടെയും മൂത്തമകളായ ജാൻവി 2018-ലാണ് ആദ്യമായി അഭിനയത്തിലേക്ക് എത്തിയ സിനിമ റിലീസാവുന്നത്. ആദ്യ സിനിമയിൽ തന്നെ ശ്രദ്ധനേടി.
അമ്മയെ പോലെ തന്നെ അതിസുന്ദരിയായ ജാൻവി അഭിനയത്തിലും ഒട്ടും പിറകിലല്ല. ഇതുവരെ അഭിനയിച്ച സിനിമകൾ മിക്കതിലും ഗംഭീര പ്രകടനം തന്നെയാണ് ജാൻവി കാഴ്ചവച്ചിട്ടുള്ളത്. കൂടുതൽ നായികാ പ്രാധാന്യമുള്ള സിനിമകൾ തിരഞ്ഞെടുക്കാനാണ് ജാൻവി ശ്രദ്ധിച്ചിട്ടുള്ളത്. ഒരുപക്ഷേ അമ്മയെക്കാൾ വലിയ സ്വാതീനം ചിലതാൻ ജാൻവിക്ക് സാധിക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകൾ.
മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ ഹെലൻ എന്ന സിനിമയുടെ ബോളിവുഡ് റീമേക്കായ മിലിയാണ് ജാൻവിയുടെ അവസാനമായി ഇറങ്ങിയ സിനിമ. സിനിമയ്ക്ക് പുറത്ത് സോഷ്യൽ മീഡിയകളിൽ ഒരു ഗ്ലാമറസ് താരമായിട്ടാണ് ജാൻവിയെ കൂടുതൽ കാണാൻ സാധിക്കുന്നത്. ഒഴിവ് സമയങ്ങളിൽ കൂടുതൽ ബീച്ചുകളിൽ സമയം ചിലവഴിക്കുന്ന ജാൻവി ബിക്കി,നി ചിത്രങ്ങളും മിക്കപ്പോഴും പങ്കുവച്ചിട്ടുണ്ട്.
“ഒരു ഐലൻഡിൽ വെയിൽ സമയത്ത്..” എന്ന ക്യാപ്ഷനോടെ കൈയിൽ കരിക്കും പിടിച്ചു നിൽക്കുന്ന ഹോട്ട് ലുക്ക് ഫോട്ടോ ജാൻവി പുതിയതായി പങ്കുവച്ചിരിക്കുകയാണ്. ബീച്ച് ഗേൾ എന്നാണ് ആരാധകർ ഇത് കണ്ടിട്ട് വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജാൻവി ദ്വീപിൽ നിന്നുള്ള ഫോട്ടോസ് മാത്രമാണ് പങ്കുവച്ചിട്ടുളളത്. അവധി ആഘോഷിക്കാൻ വേണ്ടി പോയതാണെന്നാണ് ആരാധകർ പറയുന്നത്.