‘ആരാധകർക്കായി ബർത്ത് ഡേ ഗിഫ്റ്റ്, ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്ത നടി ഐശ്വര്യ മേനോൻ..’ – ഫോട്ടോസ് കാണാം
സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റാഗ്രാമിൽ ഇരുപത്തിയൊന്ന് ലക്ഷത്തിൽ അധികം ആരാധകരുള്ള ഒരു തെന്നിന്ത്യൻ സുന്ദരിയാണ് നടി ഐശ്വര്യ മേനോൻ. മലയാളി കുടുംബത്തിൽ ജനിച്ച താരം ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലാണ്. അതുകൊണ്ട് തന്നെ തമിഴ് സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ സിനിമ അരങ്ങേറ്റം.
2012-ൽ അമല പോളും സിദ്ധാർഥും ഒരുമിച്ച ‘കദളിൽ സോദപ്പുവധു എപ്പടി’ എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചയായിരുന്നു താരത്തിന്റെ സിനിമ തുടക്കം. തൊട്ടടുത്ത വർഷത്തിൽ താരം നായികയായി അരങ്ങേറുകയും ചെയ്തു. ഐശ്വര്യ തമിഴ് സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഫഹദിന്റെ നായികയായി മലയാളത്തിലേക്ക് എത്തിയത്.
ഫഹദ് ഫാസിലിന്റെ നായികയായി മൺസൂൺ മാങ്കോസ് എന്ന സിനിമയിൽ താരം അഭിനയിച്ചു. സിനിമ പക്ഷേ വലിയ വിജയം നേടിയിരുന്നില്ല. പാരഡി സിനിമയായ തമിഴ് പടം 2-വിൽ അഭിനയിച്ചതോടെ തെന്നിന്ത്യൻ സിനിമയിൽ ഒട്ടാകെ താരത്തിന് പ്രേക്ഷകർ തിരിച്ചറിയുകയും ചെയ്തു. വേഴം എന്ന തമിഴ് സിനിമയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്.
താരത്തിന്റെ ഇരുപത്തിയാറാം ജന്മദിനമാണ് ഈ വരുന്ന മെയ് എട്ടിന്. ആരാധകരുള്ള ബർത്ത് ഡേ ഗിഫ്റ്റ് എന്നപോലെ തന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. പ്രശുൻ പ്രശാന്ത് ശ്രീധറാണ് താരത്തിന്റെ ഫോട്ടോസ് എടുത്തിരിക്കുന്നത്. ജനനിയാണ് സ്റ്റൈലിംഗ്, ശ്രുതിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.