‘എന്നെ കളിയാക്കിവർക്കുള്ള മറുപടി!! വർക്ക്ഔട്ട് ഷൂട്ടുമായി നടി ഐശ്വര്യ മേനോൻ..’ – ഫോട്ടോസ് കാണാം

മലയാളി ആണെങ്കിൽ കൂടിയും തമിഴ് സിനിമയിലൂടെ കരിയർ ആരംഭിച്ച താരമാണ് നടി ഐശ്വര്യ മേനോൻ. ജനിച്ചതും വളർത്തുമെല്ലാം തമിഴ് നാട്ടിലെ ഈറോഡ് എന്ന സ്ഥലത്താണ്. തമിഴ് ചിത്രമായ ‘കാതലിൽ സോദപ്പുവധു യെപ്പടി’യിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ഐശ്വര്യ പിന്നീട് ആപ്പിൾ പെണ്ണേ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച് ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തിരുന്നു.

പിന്നീട് രണ്ട് കന്നഡ ചിത്രത്തിലും ഐശ്വര്യ അഭിനയിച്ചു. അത് കഴിഞ്ഞായിരുന്നു ഐശ്വര്യ മലയാള അരങ്ങേറ്റം. ഫഹദ് ഫാസിൽ നായകനായ മൺസൂൺ മാങ്കോസ് എന്ന ചിത്രത്തിലാണ് ഐശ്വര്യ ആദ്യമായി അഭിനയിച്ചത്. സിനിമ പക്ഷേ വലിയ അഭിപ്രായം നേടിയിരുന്നില്ല. അതിന് ശേഷം മലയാളത്തിൽ ഐശ്വര്യ അഭിനയിച്ചിട്ടില്ല. വീര, തമിഴ് പടം 2, നാൻ സിരിത്താൽ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു.

വീഴം എന്ന തമിഴ് സിനിമയും സ്പൈ എന്ന തെലുങ്ക് സിനിമയിലും ഐശ്വര്യയുടെ അവസാനമായി ഇറങ്ങിയ ചിത്രങ്ങൾ. തമിഴ് റോക്കർസ് എന്ന വെബ് സീരീസിലും ശ്രദ്ധേയമായ ഒരു വേഷം ഐശ്വര്യ ചെയ്തിട്ടുണ്ട്. ഒരു മോഡൽ കൂടിയാണ് ഐശ്വര്യ മേനോൻ. അതുകൊണ്ട് തന്നെ താരത്തിനെ പലപ്പോഴും അതീവ ഗ്ലാമറസായി കാണാറുണ്ട്. ഐശ്വര്യയുടെ വർക്ക്ഔട്ട് ഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

സ്കൂളിൽ പഠിക്കുമ്പോൾ തടി കൂടിയതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ അനുഭവിക്കപ്പെട്ടിരുന്നു എന്നും ആളുകൾ തന്നെ അതിന്റെ പേരിൽ പരിഹസിച്ചുവെന്നും ഐശ്വര്യ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചിരുന്നു. തന്നെ അന്ന് കളിയാക്കിയവർക്ക് നന്ദിയും അവർക്കുള്ള മറുപടിയുമാണ് ഇതെന്ന് ഐശ്വര്യ പങ്കുവെക്കുന്നു. എന്തായാലും താരത്തിന്റെ പരിശ്രമത്തെ അഭിനന്ദിച്ച് ഒരുപാട് ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്.