‘കൂട്ടുകാരികൾക്കൊപ്പം വർക്കല ബീച്ചിൽ അടിച്ചുപൊളിച്ച് ഇഷാനി കൃഷ്ണയുടെ ട്രിപ്പ്..’ – വീഡിയോ വൈറൽ

ടിക്-ടോക്, ഇൻസ്റ്റാഗ്രാം റീൽസ് ഒക്കെ വന്നപ്പോൾ ധാരാളം പുതിയ താരങ്ങളെ സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് ലഭിച്ചിരുന്നു. അതിൽ പലരും തങ്ങളുടെ കഴിവുകൾ കൊണ്ട് ആരാധകരെ നേടിയവരാണ്. അത്തരത്തിൽ ഒരാളാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ ഇഷാനി കൃഷ്ണ. അച്ഛനെ പോലെ തന്നെ ഇതിനോടകം അഭിനയ രംഗത്തേക്ക് തിരിഞ്ഞ ഇഷാനി സോഷ്യൽ മീഡിയയിൽ ഒരു താരമാണ്.

ഇഷാനിയുടെ ചേച്ചി അഹാനയ്ക്കും അതുപോലെ കുടുംബത്തിനൊപ്പം ടിക്-ടോക് വീഡിയോ ചെയ്തുകൊണ്ടാണ് സുപരിചിതയാകുന്നത്. പിന്നീട് ഇഷാനിയുടെ ഒറ്റയ്ക്കുള്ള വീഡിയോസ് പോലും ശ്രദ്ധനേടാൻ തുടങ്ങിയിരുന്നു. യൂട്യൂബ് ചാനൽ സ്വന്തമായുള്ള ഇഷാനിയുടെ വീഡിയോ അവിടെയും ട്രെൻഡിങ്ങിൽ ഇടം പിടിക്കാറുണ്ട്.

മമ്മൂട്ടി ചിത്രമായ വണിൽ ഇഷാനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണകുമാറിന്റെ നാല് പെൺകുട്ടികളിൽ മൂന്നാമത്തെ മകളാണ് ഇഷാനി. ഇപ്പോഴിതാ യൂട്യൂബിൽ സ്ഥിരം വീഡിയോസ് പോസ്റ്റ് ചെയ്യാറുള്ള ഇഷാനി സുഹൃത്തുകൾക്ക് ഒപ്പം വർക്കലയിൽ ആഘോഷിക്കുന്നതിന്റെ വീഡിയോയും പങ്കുവച്ചിരിക്കുകയാണ്. വീഡിയോ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടംപിടിക്കുകയും ചെയ്തു.

‘ഞങ്ങളുടെ ആദ്യത്തെ പെൺകുട്ടികളുടെ ട്രിപ്പ്..” എന്ന ക്യാപ്ഷനോടെയാണ് ഇഷാനി വീഡിയോ പോസ്റ്റ് ചെയ്തത്. വർക്കലയിൽ ഒരു റിസോർട്ടിൽ താമസിച്ച ഇഷാനി കൂട്ടുകാരികൾക്ക് ഒപ്പമുള്ള ഓരോ നിമിഷവും ഷൂട്ട് ചെയ്തു. ഭക്ഷണം കഴിക്കുന്നതും, ഗെയിം കളിക്കുന്നതും ബീച്ചിൽ അടിച്ചുപൊളിക്കുന്നതും എല്ലാം ഇഷാനി വീഡിയോയിലൂടെ ആരാധകരെ കാണിച്ചു.

View this post on Instagram

A post shared by Ishaani Krishna (@ishaani_krishna)

CATEGORIES
TAGS