‘ഇഷാനിയുടെ കല്യാണമാണോ? നവവധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി താരം..’ – വീഡിയോ വൈറൽ
സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടുന്ന ഒരുപാട് താരങ്ങളെ മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. ചിലർ പെട്ടന്ന് ഒരു ദിവസംകൊണ്ട് വൈറലാവുകയും ചിലർ സ്ഥിരമായി വീഡിയോസ് പോസ്റ്റ് ചെയ്ത ശ്രദ്ധ നേടുന്നതുമൊക്കെ കാണുന്ന കാഴ്ചയാണ്. ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് ഇഷാനി കൃഷ്ണ.
നടൻ കൃഷ്ണകുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ അനിയത്തിയുമായ ഇഷാനി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഇഷാനി അവതരിപ്പിച്ചിരുന്നു. ചേച്ചിയ്ക്കും മറ്റൊരു സഹോദരിമാർക്കും ഒപ്പം ധാരാളം റീൽസ് വീഡിയോസ് ഇഷാനി പങ്കുവെക്കുമായിരുന്നു. അതിലൂടെയാണ് താരത്തിന് ആരാധകരെ ലഭിച്ചത്.
ഇഷാനി തന്റെ ശരീരഭാരം കൂട്ടിയതിനെ കുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി ആയിരുന്നു ഈ അടുത്തിടെ. ഇഷാനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് അതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇഷാനിയുടെ ബ്രൈഡൽ വേഷത്തിലുള്ള ഫോട്ടോസ് വൈറലായിരിക്കുകയാണ്. ഇഷാനി തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഇഷാനിയുടെ കല്യാണമാണോ എന്നൊക്കെ ചിലർ ചോദിച്ചിട്ടുണ്ട്. എന്നാൽ ഇത് ഒരു ബ്രൈഡൽ ലുക്കിലുള്ള ഒരു ഫോട്ടോഷൂട്ട് മാത്രമാണ്. ഇഷാനിയെ ഈ ബ്രൈഡൽ ലുക്കിൽ മേക്കോവർ നടത്തിയത് അമ്മ സിന്ധു കൃഷ്ണയാണ്. സിന്ധു ഇതിന്റെയൊരു വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരുപാട് പേരുടെ ആവശ്യപ്രകാരമാണ് ഇങ്ങനെയൊരു വീഡിയോ എന്ന് സിന്ധു പറയുന്നുണ്ട്.