മലയാള സിനിമ മേഖലയിൽ ഇന്നത്തെ തലമുറയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് അഹാന കൃഷ്ണൻ. നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന നടി എന്നത് പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ സ്വാധീനം ചിലതാൻ സാധിക്കുന്ന ഒരു ഇൻഫ്ലുവെൻസർ കൂടിയാണ്. സോഷ്യൽ മീഡിയയിലെ ഏറ്റവും വൈറൽ വീഡിയോസ് പങ്കുവെക്കുന്ന ഒരു കുടുംബം കൂടിയാണ് അഹാനയുടേത്.
അഹാനയുടെ പാത പിന്തുടർന്ന് മൂന്ന് സഹോദരിമാരും ഓൺലൈനിൽ സജീവമാകുകയും തങ്ങളുടെ ആരാധകരെ പ്രീതിപ്പെടുത്തുന്ന രീതിയിൽ ധാരാളം ഫോട്ടോസും വീഡിയോസും പങ്കുവെക്കാറുണ്ട്. മൂവർക്കും ഒരുപാട് ഫോളോവേഴ്സുമുണ്ട് എന്നതാണ് സത്യം. കൂട്ടത്തിൽ ബ്യൂട്ടി ടിപ്സും ഹെൽത്ത് ടിപ്സും പങ്കുവെക്കുന്ന കാര്യത്തിൽ ഒരുപാട് ആളുകൾ ഫോളോ ചെയ്യുന്ന ഒരാളാണ് ഇശാനി കൃഷ്ണ.
ഇഷാനിയും ചേച്ചിയെ പോലെ തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ വണിൽ അത്യാവശ്യം നല്ലയൊരു റോൾ ചെയ്യാൻ ഇഷാനിക്ക് കഴിഞ്ഞിരുന്നു. അച്ഛൻ കൃഷ്ണകുമാറും അതിൽ അഭിനയിച്ചിരുന്നു. അഹാന പോലെ തന്നെ ഇഷാനിയും സിനിമയിൽ സജീവമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ഇശാനി തന്റെ ആരാധകരെ ഫോട്ടോഷൂട്ടിലൂടെ ഞെട്ടിച്ചിരിക്കുകയാണ്.
ഗ്ലാമറസ് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് മേക്കോവർ നടത്തിയാണ് ഇശാനി ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ധാരാളം സെലിബ്രിറ്റി ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുള്ള ജിക്സൺ ഫ്രാൻസിസാണ് ഇതിന്റെ ചിത്രങ്ങളും എടുത്തിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഫെമി ആന്റണിയാണ് ഇഷാനിയെ ഈ മേക്കോവറനായി മേക്കപ്പ് ചെയ്തിരിക്കുന്നത്. ലൈഫ് ഓഫ് കളർസ് ആണ് ക്ലോത്തും സ്റ്റൈലിംഗും ചെയ്തത്.