December 4, 2023

‘കാശ്മീരിൽ മഞ്ഞിൽ ഇരുന്ന് നടി ഇഷാനി കൃഷ്ണ, ഇതെങ്ങനെ സാധിച്ചെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിലെ താരകുടുംബങ്ങളുടെ വിശേഷങ്ങളും വാർത്തകളും അറിയാൻ മലയാളികൾ എന്നും താല്പര്യം കാണിക്കാറുണ്ട്. അത്തരത്തിലെ മലയാള സിനിമയിലെ ഒരു താരകുടുംബമാണ് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാർ സിനിമയിൽ കഴിഞ്ഞ 30 വർഷത്തിന് അടുത്ത് സജീവമായി നിൽക്കുന്ന ഒരാളാണെങ്കിലും ഒരുപാട് വലിയ വേഷങ്ങളൊന്നും അധികം ചെയ്തിട്ടുള്ള ഒരാളല്ല.

ചതിക്കാത്ത ചന്തുവിലെ വില്ലൻ വേഷം പോലെയുള്ളവയാണ് കൃഷ്ണകുമാറിന്റെ പ്രേക്ഷകർ ഓർത്തിരിക്കുന്നത്. കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാന സിനിമയിലേക്ക് എത്തിയപ്പോഴാണ് താരകുടുംബത്തിലേക്ക് പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. അഹാന മാത്രമല്ല, മറ്റ് മൂന്ന് പെൺകുട്ടികൾ കൂടി കൃഷ്ണകുമാറിനുണ്ട്. അഹാനയെ പോലെ തന്നെ മറ്റ് മൂന്ന് പേരും അതിസുന്ദരികളാണ്.

ഇത് മാത്രമല്ല, മലയാളികളിൽ പലരും ഈ താരകുടുംബത്തിൽ പെൺകുട്ടികളുടെ കടുത്ത ആരാധകരാണ്. അഹാനയുൾപ്പടെ നാല് പേരും സോഷ്യൽ മീഡിയയിൽ മിന്നും താരങ്ങളാണ്. അഹാന കഴിഞ്ഞാൽ സിനിമയിൽ അഭിനയിച്ച കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനിയാണ്. മമ്മൂട്ടി ചിത്രത്തിലാണ് ഇഷാനി അഭിനയിച്ചത്. കൃഷ്ണകുമാർ ഒഴിച്ച് അമ്മയ്ക്ക് ഒപ്പം നാല് മക്കളും കാശ്മീരിൽ അടിച്ചുപൊളിക്കാൻ പോയിരിക്കുകയാണ്.

കാശ്മീരിൽ നിന്നുള്ള ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയം ഇഷാനിയുടെ തന്നെയാണ്. ഇഷാനി മഞ്ഞിൽ ഇരിക്കുന്ന ഒരു ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് താരത്തിന്റെ ആരാധകർ. ഇത്രയും തണുപ്പുള്ള സ്ഥലത്ത് എങ്ങനെ ഇരിക്കാൻ സാധിക്കുന്നുവെന്ന് ആരാധകർ ചോദിക്കുന്നു. മഞ്ഞിൽ ഇരിക്കുന്നുവെന്ന് യാതൊരു ഭാവവ്യത്യാസവും മുഖത്ത് ഇല്ലെന്നും അവർ പറയുന്നു.