ആകെ ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും ഒരുപാട് ആരാധകരുള്ള ഒരു താരമാണ് നടി ഇഷാനി കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ അനിയത്തിയുമാണ് ഇഷാനി. അച്ഛന്റെയും ചേച്ചിയുടെയും പാത പിന്തുടർന്ന് ഇഷാനി ഒരു സിനിമയിൽ അഭിനയിച്ചു. മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന സിനിമയിലൂടെയാണ് ഇഷാനി അരങ്ങേറിയത്.
അതിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ തന്നെയാണ് ഇഷാനി അഭിനയിച്ചത്. അച്ഛനും ആ സിനിമയിൽ അഭിനയിച്ചിരുന്നു. സിനിമ ഇറങ്ങിയ ശേഷം സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇഷാനി, ചേച്ചിയുടെ പിന്തുണയോടെ ഒരുപാട് ആരാധകരെ സ്വന്തമാക്കി. ടിക്-ടോക്, റീൽസ് തുടങ്ങിയവയിൽ അഹാനയ്ക്ക് ഒപ്പം റീൽസ് ചെയ്തു കൂടുതൽ മലയാളികൾക്ക് സുപരിചിതയായി മാറാൻ ഇഷാനിയ്ക്ക് സാധിക്കുകയും ചെയ്തു.
ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ ജീവിതത്തിലെ ഒരു നേട്ടം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇഷാനി. ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്സ് ആയതിന്റെ സന്തോഷമാണ് ഇഷാനി പങ്കുവച്ചിരിക്കുന്നത്. ഇഷാനിയ്ക്ക് മുമ്പ് തന്നെ അഹാനയും, ഇഷാനിയുടെ തൊട്ട് മൂത്ത സഹോദരി ദിയയും ഈ നേട്ടം കൈവരിച്ചിരുന്നു. ഇനി അനിയത്തി ഹൻസിക കൂടി വൺ മില്യൺ കടന്നാൽ പൂർത്തിയായി.
ചുവപ്പ് നിറത്തിലെ ഔട്ട് ഫിറ്റ് ധരിച്ച് കൈയിൽ വൺ മില്യണിന്റെ കേക്കും പിടിച്ചുകൊണ്ടാണ് ഇഷാനി ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചുവപ്പ് നിറത്തിലെ ആപ്പിളും കപ്പ് കേക്കും ചുവന്ന റോസാപുഷ്പങ്ങളും ഒരു ബെഡ് ഷീറ്റിന് മുകളിൽ വച്ച് മരങ്ങൾക്ക് നടുവിലായി വിരിച്ച് അതിന് മുകളിൽ ക്യൂട്ട് ലുക്കിൽ ഇരിക്കുന്ന ഇഷാനിയെ ചിത്രങ്ങളിൽ കാണാം. ചേച്ചി അഹാന കൃഷ്ണയാണ് ഇഷാനിയുടെ ഫോട്ടോസ് എടുത്തത്.