December 10, 2023

‘ഏത് ഡ്രെസ്സിലും കാണാൻ സുന്ദരി!! വിവാഹ ചടങ്ങിൽ തിളങ്ങി നടി ഇനിയ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു അഭിനയത്രിയാണ് നടി ഇനിയ. മലയാളം, തമിഴ് സിനിമകളിൽ സജീവമായി നിൽക്കുന്ന ഇനിയയ്ക്ക് മികച്ച നടിക്കുള്ള തമിഴ് നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ ആദ്യ ചെറിയ വേഷങ്ങളാണ് താരത്തിന് കൂടുതലായി ലഭിച്ചത്. പിന്നീട് തമിഴിൽ പോയി തിളങ്ങിയ ശേഷമാണ് ഇനിയ തേടി നല്ല അവസരങ്ങൾ മലയാളത്തിൽ എത്തിയത്.

വാഗൈ സൂടാ വാ എന്ന തമിഴ് സിനിമയിലെ അഭിനയത്തിനായിരുന്നു ഇനിയക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. അതിന് ശേഷം തമിഴിൽ നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ ഇനിയ മലയാളത്തിൽ അമർ അക്ബർ അന്തോണിയിൽ ബാർ ഡാൻസറായി തിളങ്ങുകയും ചെയ്തിരുന്നു. അതൊരു മികച്ച തുടക്കമായി മാറി. പിന്നീട് നായികയായി മലയാളത്തിൽ ഒരുപാട് സിനിമകൾ ലഭിച്ചു.

സ്വർണ കടുവ, പുത്തൻപണം, ആകാശമിട്ടായി, പരോൾ, മാമാങ്കം തുടങ്ങിയ സിനിമകളിൽ ഇനിയ അതിന് ശേഷം മലയാളത്തിൽ അഭിനയിച്ചു. മികച്ചയൊരു നർത്തകി കൂടിയായ ഇനിയ ധാരാളം സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിലും തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. ശ്രുതി സാവന്ത് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ഇനിയയുടെ സഹോദരി സ്വാതിതാരയും അഭിനയത്രിയാണ്.

ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ഇനിയയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഷോർട്ട് സൽവാർ ടൈപ്പ് ഔട്ട് ഫിറ്റാണ് ഇനിയ ഇട്ടിരിക്കുന്നത്. കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. കല്യാണ കമ്പനിയാണ് ഇനിയയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റൈറ്ററാണ് ഇനിയയുടെ അവസാന റിലീസ് ചിത്രം.