‘സൗന്ദര്യമാണ് ശക്തിയെങ്കിൽ, പുഞ്ചിരി അതിന്റെ വാളാണ്!! ഏഴഴകുമായി നടി സംയുക്ത..’ – ഫോട്ടോസ് വൈറൽ

ടോവിനോ തോമസിന്റെ നായികയായി തീവണ്ടി എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ അഭിനയിച്ച ശേഷം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സംയുക്ത മേനോൻ. പോപ്‌കോൺ എന്ന സിനിമയിലാണ് സംയുക്ത ആദ്യമായി അഭിനയിക്കുന്നതെങ്കിലും താരത്തിന് ഒരുപാട് ആരാധകരെ നേടി കൊടുത്ത ചിത്രം തീവണ്ടിയായിരുന്നു. സിനിമ വലിയ വിജയമാവുകയും ചെയ്തു.

അതിന് ശേഷം തമിഴിൽ നിന്ന് അവസരങ്ങൾ താരത്തിന് ലഭിക്കുകയും 2 തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തിയ സംയുക്ത ഒരു യമണ്ടൻ പ്രേമകഥ, കൽക്കി, എടക്കാട് ബറ്റാലിയൻ, അണ്ടർ വേൾഡ്, വെള്ളം, ആണും പെണ്ണും, വുൾഫ്, എറിഡ തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.

സംയുക്തയ്ക്ക് അതിന് ശേഷം തെലുങ്കിൽ നിന്ന് അവസരം ലഭിച്ചിരുന്നു. അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായ ഭീംല നായകിൽ വില്ലനായ റാണ ദഗുബട്ടിയുടെ ഭാര്യയുടെ റോളിൽ സംയുക്ത അഭിനയിച്ചിരുന്നു. സിനിമയിൽ തെലുങ്കിൽ വിജയമായിരുന്നു. കന്നഡയിലും ആദ്യമായി അഭിനയിക്കുകയാണ് ഇപ്പോൾ. ഇത് കൂടാതെ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി കുറച്ച് സിനിമകളും ഇറങ്ങാനുണ്ട്.

ഇൻസ്റ്റാഗ്രാമിൽ 1.5 മില്യണിൽ അധികം ഫോളോവേഴ്സുള്ള സംയുക്ത തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. സൽവാർ ഡ്രെസ്സിൽ വളരെ ക്യൂട്ട് ലുക്കിൽ അതിമനോഹാരിയായിട്ടാണ് സംയുക്തയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. “സൗന്ദര്യമാണ് ശക്തിയെങ്കിൽ, പുഞ്ചിരി അതിന്റെ വാളാണ്..” എന്ന ക്യാപ്ഷനോടെയാണ് സംയുക്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.


Posted

in

by