ടെലിവിഷൻ സീരിയലുകളിലും ടെലി ഫിലിമുകളിലും ബാലതാരമായി അഭിനയിച്ച് പിന്നീട് തമിഴിൽ നായികയായും സഹനടിയായുമൊക്കെ തിളങ്ങി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ഇനിയ. തുടക്കത്തിൽ ചെറിയ വേഷങ്ങളിൽ സിനിമയിൽ അഭിനയിച്ച ഇനിയ വാഗൈ സൂട വാ എന്ന തമിഴ് സിനിമയിൽ നായികയായി അഭിനയിച്ച ശേഷമാണ് ശ്രദ്ധപിടിച്ചുപറ്റുന്നത്.
ആ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ് നാട് സർക്കാരിന്റെ അവാർഡും ഇനിയയ്ക്ക് ലഭിച്ചു. മലയാളത്തിൽ റേഡിയോ, അയാൾ തുടങ്ങിയ നായികയായി അഭിനയിച്ച ഇനിയയ്ക്ക് അമർ അക്ബർ അന്തോണിയിലെ ഡാൻസറുടെ വേഷമാണ് ആരാധകരെ നേടി കൊടുത്തത്. സ്വർണകടുവ, പുത്തൻപണം തുടങ്ങിയ സിനിമകളിലെ വേഷവും ഇനിയയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കാരണമായി.
2019-ൽ പുറത്തിറങ്ങിയ മാമാങ്കമാണ് മലയാളത്തിലെ ഇനിയയുടെ അവസാനം ഇറങ്ങിയ ചിത്രം. ഈ വർഷം തമിഴിൽ ഇറങ്ങിയ നാൻ കടവുൾ ഇല്ലൈയാണ് ഇനിയയുടെ അവസാനം ഇറങ്ങിയ സിനിമ. സീരിയലുകളിലും അഭിനയിച്ചിട്ടുളള ഇനിയ 2005-ലെ മിസ് ട്രിവാൻഡ്രം ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മോഡലിംഗ് മേഖലയിലും ഇനിയ വളരെ സജീവമായി നിൽക്കുന്നുണ്ട്. ഗ്ലാമറസ് വേഷത്തിലും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ചുവപ്പ് നിറത്തിലെ ലെഹങ്കയിലുള്ള ഇനിയയുടെ പുതിയ ഇൻഡോർ ഫോട്ടോ ഷൂട്ടാണ് ശ്രദ്ധനേടുന്നത്. അലക്സ് ജൂഡ്സൺ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അഞ്ചിലേനയാണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ ഭാവനയാണ് ഇനിയയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഒരു കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയ ഇനിയ കാണാൻ അടാർ ലുക്ക് ആണെന്നാണ് ആരാധകർ പറയുന്നത്.