ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഇനിയ. മലയാളത്തിലാണ് ആദ്യം അഭിനയിക്കുന്നതെങ്കിലും ഇനിയ തമിഴിലാണ് ശ്രദ്ധനേടുന്നത്. ‘വാഗൈ സൂടാ വാ’ എന്ന തമിഴ് സിനിമയാണ് ഇനിയയുടെ കരിയർ മാറ്റിമറിച്ചത്. അതിലെ പ്രകടനത്തിന് തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടുകയും ചെയ്തു. അതൊരു തുടക്കം മാത്രമായിരുന്നു.
പിന്നീട് ഇങ്ങോട്ട് നിരവധി തമിഴ് സിനിമകളിൽ ഇനിയ തിളങ്ങി. മലയാളത്തിൽ ഇനിയ ശ്രദ്ധനേടുന്നത് അമർ അക്ബർ അന്തോണിയിലെ ബാർ ഡാൻസറായി ഒരു പാട്ടിൽ വന്നപ്പോഴാണ്. സ്വർണകടുവയിൽ ബിജു മേനോന്റെ നായികയായി പിന്നീട് ഇനിയ അഭിനയിച്ചു. അതിന് ശേഷം ഇങ്ങോട്ട് മലയാളത്തിലും ഇനിയയുടെ വർഷങ്ങൾ തന്നെയായിരുന്നു എന്ന് തന്നെ പറയേണ്ടി വരും.
സിനിമയിൽ വരുന്നതിന് മുമ്പ് മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഒരാളാണ് ഇനിയ. 2005-ൽ മിസ് ട്രിവാൻഡ്രം ടൈറ്റിൽ നേടിയത് താരമായിരുന്നു. അതുപോലെ നിരവധി സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലും ഇനിയയുടെ ഡാൻസ് ഉണ്ടാവാറുണ്ട്. കാണികളെ ആവേശത്തിൽ എത്തിക്കുന്ന തരത്തിലുള്ള ഡാൻസ് പ്രകടനമായിരുന്നു ഇനിയ കാഴ്ചവച്ചിട്ടുള്ളത്.
സോഷ്യൽ മീഡിയകളിൽ ഇനിയ വളരെ സജീവമാണ്. ഫോട്ടോഷൂട്ടുകളാണ് കൂടുതലായി പങ്കുവെക്കുന്നത്. അതുപോലെ പുതിയ സിനിമകളുടെ വിശേഷങ്ങൾ, പോസ്റ്ററുകളും ട്രെയിലറുകളും ഇനിയ ഇടാറുണ്ട്. ഇപ്പോഴിതാ ഇനിയ വിജയ്-യുടെ ബീസ്റ്റിലെ പാട്ടിന് ചുവടുവെക്കുന്ന വീഡിയോ താരത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റായ വീരശേഖർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.