ഒരു വട്ടം കണ്ടവർ തിയേറ്ററിൽ തന്നെ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന, വീണ്ടും കണ്ടു കൊണ്ടിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ. പ്രണവ് മോഹൻലാൽ എന്ന നടനെ മലയാളികൾക്ക് ഹൃദയത്തോട് ചേർത്ത് നിർത്താൻ വിനീതിന്റെ സമ്മാനം. തിയേറ്ററുകളിൽ ഇപ്പോഴും വിജയകരമായ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്.
തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ട് 20 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴും മിക്കയിടത്തും സിനിമയ്ക്ക് തിരക്കുണ്ടെന്നത് ശ്രദ്ധേയമാണ്. വേൾഡ് വൈഡ് ഹൃദയം 50 കോടിയ്ക്ക് അടുത്ത് ഗ്രോസ് കളക്ഷൻ നേടിയിരിക്കുകയാണ്. ഓസ്ട്രേലിയയിൽ ചെയ്ത മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി ഹൃദയം മാറി. 2-3 ദിവസത്തിനുള്ളിൽ തന്നെ അവിടെ കുറുപ്പിന്റെ റെക്കോർഡ് ബ്രേക്ക് ചെയ്യുമെന്നാണ് സിനിമ ബോക്സ് ഓഫീസിൽ ട്രാക്കേഴ്സ് പറയുന്നത്.
കേരളത്തിന് പുറമെ തമിഴ് നാട്ടിലും പ്രതേകിച്ച് ചെന്നൈ പോലെയുള്ള നഗരങ്ങളിൽ ഹൃദയത്തിന് നല്ല തിരക്ക് ഇപ്പോഴുമുണ്ട്. കളക്ഷനിൽ ലൂസിഫറിനും പ്രേമത്തിനും തൊട്ടുതാഴെയായി ഇപ്പോൾ തമിഴ് നാട്ടിൽ ഹൃദയമാണ് ഉളളത്. യു.കെ, അയർലണ്ട്, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലും മികച്ച കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. യു.എ.ഇയിൽ നിന്ന് മാത്രം ഹൃദയത്തിന് ഗ്രോസ് കളക്ഷൻ 10 കോടി രൂപയാണ്.
സിനിമയുടെ ഈ വലിയ വിജയം ഇപ്പോൾ ആഘോഷിക്കുകയാണ് അണിയറപ്രവർത്തകർ. ഹൃദയത്തിന്റെ വിജയാഘോഷത്തിൻറെ ഫോട്ടോസ് വിനീത് ശ്രീനിവാസൻ പങ്കുവച്ചിരുന്നു. വിനീതിനെ കൂടാതെ പ്രണവും കല്യാണിയും പ്രൊഡ്യൂസർ വിശാഖും പ്രണവിന്റെ അമ്മ സുചിത്ര മോഹൻലാലിനൊപ്പം സന്തോഷം പങ്കുവെക്കുന്നതിന്റെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. വിനീതിന്റെ ഭാര്യ ദിവ്യയും ഒപ്പമുണ്ട്. ചെന്നൈയിൽ വച്ചാണ് എല്ലാവരും ഒത്തുകൂടിയത്.
View this post on Instagram