ഉദ്‌ഘാടനവും ഹണി റോസും! അതെ കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാഴ്ചയാണ് ഇത്. കേരളക്കരയിൽ പുതിയതായി ആരംഭിക്കുന്ന ഒരു ഷോറൂമിന് ഉദ്‌ഘാടനത്തിന് താരങ്ങളെ കൊണ്ടുവരുന്ന കാഴ്ച പതിവാണ്. സൂപ്പർസ്റ്റാറുകൾ എത്തുമ്പോൾ അവിടെ ജനങ്ങളുടെ തടിച്ചുകൂടുകയും അതുവഴി ആ കടയുടെ പേര് ആ നാട്ടിൽ കൂടുതൽ അറിയപ്പെടാനും ഇത് ഉപകരിക്കാറുണ്ട്.
അതുകൊണ്ട് തന്നെ സിനിമ-സീരിയൽ-സോഷ്യൽ മീഡിയ താരങ്ങളെ ഇന്നത്തെ കാലത്ത് ഉദ്‌ഘാടനങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന കാഴ്ചയും മലയാളികൾ കാണാറുണ്ട്. ആ കൂട്ടത്തിൽ ഏറ്റവും തിരക്കുള്ള ഒരാളാണ് നടി ഹണി റോസ്. എന്തിന് മലയാളികൾ ‘ഉദ്‌ഘാടന റാണി’ എന്ന വിശേഷണം വരെ ഈ അഭിനയത്രിക്ക് നൽകി കഴിഞ്ഞു. കഴിഞ്ഞ ഒരു 3-4 മാസത്തിനിടയിൽ ഹണി റോസ് ആ പേരിന് അനർത്ഥമാക്കി കഴിഞ്ഞു.
ഈ കാലയളവിൽ ഹണി റോസ് ഉദ്‌ഘാടകയായി എത്തിയിട്ടുള്ള പരിപാടികളിൽ ആളുകൾ ധാരാളമായി എത്താറുണ്ട്. അതുകൊണ്ട് തന്നെ ഹണി റോസിന് ഒരുപാട് ആരാധകരുമുണ്ട്. ഇവിടങ്ങളിലെല്ലാം ഹണി റോസ് എത്തുമ്പോഴുള്ള ചിത്രങ്ങളും വീഡിയോസും ശര വേഗത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുകയും വൈറലാവുന്നതും. മറ്റ് താരങ്ങളെ വച്ച് നോക്കുമ്പോൾ ഹണിയുടെ കാര്യത്തിൽ അത് വലിയ രീതിയിലേക്ക് മാറാറുണ്ട്.
View this post on Instagram
നെസ്റ്റോയുടെ ഡിജിറ്റോ കണക്ട് എന്ന വയനാട്ടിലെ പുതിയ ഷോറൂമിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോസും ഈ തവണ വൈറലായിരിക്കുന്നത്. തന്നെ കാണാൻ വേണ്ടി എത്തിയ വയനാടുകാരോട് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ഹണി റോസ് തന്നെ പങ്കുവച്ചിട്ടുണ്ട്. റോസ് നിറത്തിലെ ബനിയനും പർപിൾ നിറത്തിലെ പാന്റുമാണ് ഹണി ഇട്ടിരിക്കുന്നത്.