വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് തന്റെ കരിയർ ആരംഭിച്ച താരമാണ് നടി ഹണി റോസ്. കരിയറിന്റെ തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ഹണി റോസ് മലയാളത്തിൽ അറിയപ്പെടുന്ന താരമായി വളർന്നുവന്നു. ഇന്ന് സൂപ്പർസ്റ്റാറുകളുടെ നായികയായി നിറഞ്ഞ് നിൽക്കുന്ന ഹണി റോസ് മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും ഇപ്പോൾ സജീവമാണ്.
മോഹൻലാലിൻറെ നായികയായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഹണി റോസ് നിരവധി സൂപ്പര്ഹിറ്റുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൂടുതലും മലയാള സിനിമയിൽ തന്നെയാണ് ഹണി റോസ് അഭിനയിച്ചിട്ടുള്ളത്. ഹണിക്ക് മലയാളത്തിനേക്കാൾ അന്യഭാഷാ സിനിമകളിൽ തിളങ്ങാൻ സാധിക്കുമെന്ന് ആരാധകർ പ്രതീക്ഷ അർപ്പിച്ചിരുന്നു. പക്ഷേ ഹണി മലയാളത്തിൽ തന്നെ തുടർന്നു.
ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയാണ് ഹണിക്ക് ഒരു ഗ്ലാമറസ് പരിവേഷം നൽകിയത്. അത് കഴിഞ്ഞ് അത്തരം റോളുകളിൽ കൂടുതൽ അവസരങ്ങൾ ഹണിക്ക് ലഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഹണി സിനിമയിൽ അഭിനയിച്ചതിനേക്കാൾ പേരും പ്രശസ്തിയും ഉണ്ടാക്കിയ ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുത്തുകൊണ്ടാണ്. മിക്കപ്പോഴും ഹണിയെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു.
ഈ കഴിഞ്ഞ ദിവസം മണ്ണാർക്കാട് മൈ ജിയുടെ ഷോറൂം ഉദ്‌ഘാടനം ചെയ്യാൻ എത്തിയ ഹണി റോസ് വളരെ കഷ്ടപ്പെട്ടാണ് അവിടെ നിന്ന് മടങ്ങിയത്. ഒരുപാട് ആളുകളാണ് ഹണിയെ കാണാൻ വേണ്ടി അവിടെ എത്തിയത്. ജനങ്ങൾക്ക് ഇടയിൽ നിന്ന് കാറിലേക്ക് പ്രയാസപ്പെട്ട് ഹണി പോകുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ആ ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ഹണിയുടെ ഫോട്ടോസ് ശ്രദ്ധനേടുകയാണ്. ബൽജിത്താണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.