2005-ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി 17 വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് നടി ഹണി റോസ്. പലരും മടിച്ചുനിന്ന സമയത്ത് മലയാള സിനിമയിൽ ഗ്ലാമറസ് റോളുകൾ ചെയ്യാൻ ധൈര്യം കാണിച്ച് മുന്നോട്ട് വന്ന തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഒരാളാണ് ഹണി റോസ്.
ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി എന്ന കഥാപാത്രം ചെയ്യാൻ മറ്റൊരു നടിയെ കുറിച്ച് നമ്മുക്ക് ചിന്തിക്കാൻ കൂടി കഴിയുകയില്ല. ഗ്ലാമറസ് റോളുകൾ ചെയ്യാനുള്ള ലുക്കും ശരീരവുമുള്ള അഭിനയത്രി കൂടിയാണ് ഹണി റോസ്. മോഹൻലാലിൻറെ നായികയായി നിരവധി സിനിമകളിൽ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ പലപ്പോഴും വർക്ക്ഔട്ട് ആയിട്ടുമുണ്ട്.
2014-ന് ശേഷം മലയാളത്തിൽ മാത്രമാണ് ഹണി റോസ് അഭിനയിച്ചിട്ടുള്ളത്. മറ്റ് പല മുൻനിര നായികമാരും അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും ഹണി മലയാളം വിട്ട് ഈ കാലയളവിൽ വേറെ ഒരു ഭാഷയിലും അഭിനയിച്ചിട്ടില്ല. 2014-ന് മുമ്പ് തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. ഈ വർഷം വീണ്ടും അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഹണി റോസ്. ആരാധകരുടെ എണ്ണത്തിന്റെ കാര്യത്തിലും ഹണി റോസ് ഒട്ടും പിറകിലല്ല.
തിരുവനന്തപുരം ലുലു മാളിൽ നടന്ന ഫുഡ് എസ്പോയുടെ അവസാന ദിനത്തിൽ പങ്കെടുക്കാൻ എത്തിയ ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കട്ട സ്റ്റൈലിഷ് ലുക്കിൽ കാണികളെ ആവേശത്തിലാക്കിയ ഹണി റോസിന്റെ മാസ്സ് എൻട്രി വീഡിയോയിൽ കാണാൻ സാധിക്കും. സണ്ണി ലി.യോൺ മാറി നിൽക്കുമെന്നാണ് ആരാധകർ പറയുന്നത്.