‘നടൻ വിജയ് സേതുപതിയെ ചവിട്ടിയാൽ 1001 രൂപ സമ്മാനം..’ – വിദ്വേഷ പ്രചാരണവുമായി ഹിന്ദു മക്കൾ കക്ഷി

ഈ കഴിഞ്ഞ ദിവസം നടൻ വിജയ് സേതുപതിയെയും സംഘത്തെയും ബംഗളൂർ വിമാനത്താവളത്തിൽ എത്തിയ ഒരാൾ ചവിട്ടാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സെൽഫി എടുക്കാൻ അനുവദിക്കാത്തതിന്റെ പേരിലായിരുന്നു നാടകീയമായ ആ രംഗങ്ങൾ വിമാന താവളത്തിൽ അരങ്ങേറിയത്. ചെറിയ തർക്കമാണെന്ന് പറഞ്ഞ് താരം ഈ വിഷയം തള്ളി കളഞ്ഞു.

ഒരു പരാതി പോലുമില്ലായെന്നും താരം പൊലീസിനോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് 1,001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കൾ കച്ചി എന്ന സംഘടന രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദു മക്കൾ കച്ചിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിദ്വേഷ പ്രചാരണം നടന്നത്.

വിജയ് സേതുപതി സ്വാതന്ത്ര്യ സമര സേനാനി തേവർ അയ്യയെയും രാജ്യത്തെയും അപമാനിച്ചുവെന്ന് ആരോപിച്ചുകൊണ്ടാണ് ഹിന്ദു മക്കൾ കച്ചി വിവാദ പ്രസ്‌താവന നിറഞ്ഞ പോസ്റ്റ് ഇട്ടത്. “തേവർ അയ്യയെ അപമാനിച്ചതിന് നടൻ വിജയ് സേതുപതിയെ ചവിട്ടിയാൽ 1001 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിരിക്കുകയാണ് അർജുൻ സമ്പത്ത്. മാപ്പ് പറയുന്ന വരെ ചവിട്ടാം.. 1 കിക്ക് = 1001 രൂപ..’, അവർ കുറിച്ചു.

ഹിന്ദു മക്കൾ കച്ചിക്ക് എതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് വിജയ് സേതുപതിയുടെ ആരാധകരും അതുപോലെ സിനിമയിൽ പ്രവർത്തിക്കുന്നവരും. വിവാദ ട്വീറ്റ് അവർ ഇതുവരെ പിൻവലിച്ചിട്ടില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് വിജയ് സേതുപതിയെ ക്ഷണിച്ചിരുന്നു. പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ ട്വീറ്റ് വന്നത്.

CATEGORIES
TAGS
NEWER POST‘കുക്കുവിനൊപ്പം കിടിലം നൃത്തം ചുവടുകളുമായി നടി ദിവ്യ പിള്ള, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ
OLDER POST‘ആഡംബര വാഹനമായ റേഞ്ച് റോവർ സ്‌പോർട്ട് സ്വന്തമാക്കി നടി നൈല ഉഷ..’ – വില അറിഞ്ഞാൽ നിങ്ങൾ ഞെട്ടും