2013-ൽ വി കെ പ്രകാശ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായ കാമിലിനി മുഖർജി നായികയായും റിലീസ് ആയ മലയാളം ചിത്രം ആണ് നത്തോലി ഒരു ചെറിയ മീൻ അല്ല. അതിലൂടെ മലയാള സിനിമയിൽ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ച താരം ആണ് ചിന്നു കുരുവിള. ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് 2014-ൽ ജയറാം മീര ജാസ്മിൻ കൂട്ടുകെട്ടിൽ റിലീസായ ഒന്നും മിണ്ടാതെ എന്ന ചിത്രത്തിൽ താരം അഭിനയിച്ചു.
അതെ വർഷം തന്നെ രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ്, രഞ്ജിത്-ദുൽഖർ സൽമാൻ ചിത്രം ഞാൻ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. 2015-ൽ റിലീസായ ജയസൂര്യ, മുരളി ഗോപി, ജോജു ജോർജ് നായകന്മാരായ ലൂക്ക ചുപ്പി എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ആ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ താരത്തെ ശ്രദ്ധിക്കാൻ തുടങ്ങി. 2016-ൽ ശികമണി എന്ന ചിത്രത്തിലും കസബ എന്ന മമ്മൂട്ടി ചിത്രത്തിലും താരം അഭിനയിച്ചു. സ്വർണ കടുവ കോട്ടയം എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
2022 ജനുവരിയിൽ തമിഴ് സൂപ്പർ വില്ലൻ വേഷങ്ങളിൽ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഹരീഷ് ഉത്തമനുമായി താരം വിവാഹിതയായി. പായും പുലി, മുംബൈ പൊലീസ്, മായാനദി, കോടതി സമക്ഷം ബാലൻ വക്കീൽ, ഭീഷ്മ പർവം എന്നീ മലയാള സിനിമകളിലും തൊടാരി, ഡോറ, തനി ഒരുവൻ പിസാസ്, കൈതി, വിക്രം എന്നീ തമിഴ് ചിത്രങ്ങളിലും ഹരീഷ് എന്ന താരം സജീവമാണ്. വളരെ ലളിതമായി നടന്ന ഇരുവരുടെയും വിവാഹ ചടങ്ങു സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
ഇപ്പോൾ താര ദമ്പതികൾ സമൂഹമാധ്യമങ്ങളിലൂടെ ഇരുവർക്കും കുട്ടി ജനിച്ചത് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഫെബ്രുവരി മൂന്നിനാണ് താരങ്ങൾക്കു ഒരു ആൺകുട്ടി ജനിച്ചത്. ദയ എന്ന പേരും തങ്ങൾ നൽകിയതായി താരങ്ങൾ തന്നെ അറിയിച്ചു. ചിത്രങ്ങളും വിശേഷങ്ങളും ഹരീഷ് ഉത്തമം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ നൽകി കമന്റുകൾ ഇടുന്നത്.