രാജ്യത്തിന് അഭിമാനമായി വന്ദേ ഭാരത് എന്ന അതിവേഗ, അത്യാഢംബര ട്രെയിൻ കേരളത്തിൽ എത്തിയതും അത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുകയും ഏപ്രിൽ 28 മുതൽ അതിന്റെ യാത്ര ആരംഭിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ വന്ദേ ഭാരത് ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളികൾ നിൽക്കുമ്പോഴും നമ്മുടെ വില കളയുന്ന സംഭവം ഈ കഴിഞ്ഞ ദിവസം നടന്നിരുന്നു. വന്ദേ ഭാരത് ട്രെയിൻ നേരെ തിരൂരിൽ കല്ലേറ് ഉണ്ടായിരുന്നു.
ഇപ്പോഴിതാ സിനിമ താരമായ നടൻ ഹരീഷ് പേരടി ഈ സംഭവം ഉണ്ടായതിന് എതിരെ പ്രതികരിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും വിവരമുള്ള പുരോഗമന ചിന്തയുള്ള സമൂഹമാണ് മലയാളിയെന്ന് വിശ്വശിക്കുന്നത് ഭൂലോക മണ്ടത്തരമാണെന്ന് ഹരീഷ് പറയുന്നു. നിലവിലെ ഏറ്റവും യാത്ര സൗകര്യമുള്ള വേഗതയുള്ള ട്രെയിന് നേരെ തിരൂരിൽ കല്ലെറിഞ്ഞത് സംഘികളുടെയും സുഡാപ്പികളുടെയും നീക്കമാണെന്ന് ആരോപിച്ച് സമൂഹത്തിൽ വിള്ളലുണ്ടാക്കുമെന്നും അദ്ദേഹം കുറിച്ചു.
മതങ്ങൾ ഇല്ലായിരുന്നെങ്കിൽ ഭൂമി സ്വർഗം ആയേനെ എന്ന് പറഞ്ഞിട്ട് മത നേതാക്കളുടെ തിണ്ണ നിരങ്ങുകയും യഥാർത്ഥത്തിൽ മതങ്ങളല്ല, ഇവിടെ തമ്മിലടിപ്പിക്കുന്നത് പുരോഗമന കപടവേഷക്കാരാണ്. മതേതരത്വം എന്ന വാക്ക് ഉപയോഗിക്കുന്ന കപട പുരോഗമന വാദികളാണെന്നും അദ്ദേഹം കുറിച്ചു. ഇനിയും ഇവരെ തിരിച്ചറിഞ്ഞില്ലെങ്കിൽ നമ്മളെ മലയാളം പഠിപ്പിച്ച തിരുരിലെ തുഞ്ചൻപറമ്പിൽ ജനിച്ച എഴുത്തച്ഛന്റെ മക്കളാവില്ലയെന്നും അദ്ദേഹം പ്രതികരിച്ചു.
ഹരീഷിന്റെ ഉള്ളിലെ സംഘി ഇടയ്ക്കിടെ ഉണരുന്നുണ്ടെന്ന് മതേതര വാദികളും പ്രതികരിച്ചിട്ടുണ്ട്. വന്ദേ ഭാരതിന് നേരെയുണ്ടായ കല്ലേറിനെതിരെ പല പ്രമുഖരും രംഗത്ത് വന്നിരുന്നു. വന്ദേ ഭാരതിന് കല്ലെറിഞ്ഞവരെ എത്രയും പെട്ടന്ന് തന്നെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജനലുകളുടെ ചില്ല് വിള്ളൽ സംഭവിച്ചിട്ടുണ്ടായിരുന്നു. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് മലയാളികളുടെ ആവശ്യം.