ബിഗ് ബോസിലെ സ്ത്രീ മത്സരാർത്ഥികൾക്ക് എതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുൻ സീസണിലെ വിജയിയായ അഖിൽ മാരാറിന് എതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ചില സ്ത്രീ മത്സരാർത്ഥികൾ ഷോ നിയന്ത്രിക്കുന്നവർക്ക് കിടന്നുകൊടുത്താണ് ബിഗ് ബോസിൽ എത്തിയത് എന്നായിരുന്നു അഖിലിന്റെ പരാമർശം. ഇത് അഖിലിന്റെ സീസണിൽ മത്സരാർത്ഥികൾ ആയവർക്ക് പോലും എതിരെയായി വന്നു.
പല പെൺകുട്ടികളായ മത്സരാർത്ഥികളുടെയും അക്കൗണ്ടുകളിൽ അഖിലിന്റെ പ്രസ്താവന വന്നതോടെ നിങ്ങൾ അങ്ങനെയാണ് ബിഗ് ബോസിൽ എത്തിയതെന്ന് ചോദിച്ചു ഒരുപാട് കമന്റുകൾ വന്നു. അഖിലിന്റെ സ്ത്രീവിരുദ്ധ പരാമർശനത്തിന് എതിരെ മുൻ സീസണുകളിലെ മത്സരാർത്ഥികൾ പോലും രംഗത്ത് വന്നിരിക്കുകയാണ്. അഖിൽ അപ്പോൾ വിജയിയായത് എങ്ങനെയാണെന്നാണ് പലരും തിരിച്ചു ചോദിക്കുന്നത്.
ഇപ്പോഴിതാ മുൻ മത്സരാർത്ഥിയായ ഹനാൻ അഖിലിന് എതിരെ തുറന്നടിച്ചിരിക്കുകയാണ്. “അഖിൽ മാരാർ എന്ന വ്യക്തി തന്റെ ഐഡന്റിറ്റി കീപ് ചെയ്യുന്നത് വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ്. ഈ വിഷയത്തിൽ ഞാൻ അഭിപ്രായം പറയണമെങ്കിൽ അയാളുടെ കരണം അടിച്ചുപൊട്ടിച്ചുകൊണ്ട് അഭിപ്രായം പറയണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പൊതുവെ സ്ത്രീകൾക്ക് എതിരെ വിവാദ പരാമർശങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന ഒരാളാണ് അഖിൽ.
അദ്ദേഹത്തിന് ബിഗ് ബോസിലെ മത്സരാർത്ഥികളിൽ ചിലരോട് വിരോധമുണ്ടെന്ന് എനിക്ക് അറിയാം. ശോഭ ചേച്ചിയോട് ഒക്കെ പുള്ളിക്ക് ശത്രുതയുണ്ട്. ഈ വിഷയം കഴിഞ്ഞ് ഏറ്റവും കൂടുതൽ സൈബർ അറ്റാക്ക് നേരിടുന്നത് ശോഭ ചേച്ചിയാണ്. ഈ സീസൺ നെഗറ്റീവ് ആണെങ്കിൽ പോലും റേറ്റിംഗ് വളരെ കൂടുതലാണ്. അപ്പോൾ അഖിൽ മാരാർ ആളുകൾ തന്നെ മറന്നു പോകുമോ എന്ന് പേടിച്ചു കാണും. അതിന് വേണ്ടി ഉണ്ടാക്കിയ ഒരു വിഷയമാണ് ഇത്.
അഖിൽ മാരാർ പറയുന്നത് ഞങ്ങൾ തെറ്റ് ചെയ്തതുകൊണ്ടാണ് പ്രതികരിക്കുന്നത് എന്നാണ്. അപ്പോൾ ഇയാൾ എന്ന മാങ്ങാ ചെയ്തിട്ടാണ് പ്രതികരിച്ചത്. ഇയാൾ സ്ത്രീയാണോ? ഇയാൾ ഇങ്ങനെയൊരു കാര്യം കണ്ടിട്ടുണ്ടോ? ഇയാൾക്ക് സ്ഥിരം വിവാദം ഉണ്ടാക്കാൻ ഒരു വിഷയം വേണം. ഞങ്ങൾക്ക് ഒക്കെ കിടന്നുകൊടുത്തിട്ട് വേണമോ ഇങ്ങനെയൊരു നേട്ടം ഉണ്ടാക്കാൻ? എത്രയോ അവിവാഹിതരായ സ്ത്രീകൾ ഈ ഷോയിൽ വന്നിട്ടുണ്ട് അവരുടെയൊക്കെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
സ്വന്തം പെൺമക്കൾക്കാണ് ഈ അവസ്ഥ വന്നാൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ പ്രതികരിക്കുന്ന സ്ത്രീകൾ എല്ലാം തെറ്റ് ചെയ്തവരാണ് എന്ന രീതിയിലാണ് കമന്റുകൾ വരുന്നത്. ലുലു മാളിൽ പോയി മുണ്ടു പൊക്കി കാണിക്കുന്നതാണ് ഷോയിൽ വരുന്നതിനേക്കാൾ ഭേദമെന്ന് പറഞ്ഞ ആളാണ് ഈ അഖിൽ മാരാർ. ഒരു സ്ത്രീ ഒരു നേട്ടം ഉണ്ടാക്കിയാൽ അത് ബെഡ് ഷെയർ ചെയ്താണ്, വരുമാനം ഷെയർ ചെയ്താണ് വൃത്തികെട്ട വർത്തമാനം പറയുന്ന ആളാണ് അഖിൽ മാരാർ..”, ഹനാൻ പറഞ്ഞു.